എഡിറ്റര്‍
എഡിറ്റര്‍
ഐസക്കിനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ല ; വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് മന്ത്രി ജി. സുധാകരന്‍
എഡിറ്റര്‍
Thursday 22nd June 2017 10:24am

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ താന്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയെന്ന മട്ടില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് മന്ത്രി ജി. സുധാകരന്‍.

ആലപ്പുഴ കളക്ട്രേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് വിളിച്ചുചേര്‍ത്ത യോഗത്തില്‍ എത്താതിരുന്ന തോമസ് ഐസക്കിനെ മന്ത്രി ശകാരിച്ചെന്നായിരുന്നു വാര്‍ത്ത.

ഏന്നാല്‍ യോഗത്തില്‍ തോമസ് ഐസക്കിന്റേയോ മറ്റേതെങ്കിലും മന്ത്രിമാരുടെയോ പേരുകള്‍ പരാമര്‍ശിച്ചിട്ടില്ല. എന്നിട്ടും രണ്ടു മന്ത്രിമാരുടെ പേരുകള്‍ തമ്മില്‍ കോര്‍ത്ത് വാര്‍ത്ത നല്‍കിയത് മാധ്യമങ്ങളുടെ തെറ്റായ പ്രവണതകളുടെ തുടര്‍ച്ചയാണ്.


Dont Miss ‘എന്നെ പ്രസവിച്ചത് എന്റെ അമ്മയാണ് പശു അല്ല, പശു അമ്മയെങ്കില്‍ കോഴി സഹോദരി’; ഭക്ഷണ സ്വാതന്ത്രത്തിനു വിലങ്ങിടുന്ന സര്‍ക്കാരിനെതിരെ അലന്‍സിയര്‍


പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍ വകുപ്പുകളിലെ ചില ഉദ്യോഗസ്ഥരുടെ ജാഗ്രതക്കുറവിനെ യോഗത്തില്‍ ചര്‍ച്ച വന്നിരുന്നു. അത് താന്‍ യോഗത്തില്‍ പരാമര്‍ശിച്ചിരുന്നു. തന്റെ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ പേരുകള്‍ എടുത്തുപറഞ്ഞിരുന്നു. അല്ലാതെ മന്ത്രിക്കെതിരെയോ മറ്റാളുകള്‍ക്കെതിരെയോ ഒന്നും പറഞ്ഞില്ലെന്നും സുധാരന്‍ പറഞ്ഞു.

മഴക്കാല പൂര്‍വ്വ ശുചീകരണ അവലോകന യോഗം മൂന്നാഴ്ച മുമ്പാണ് ആലപ്പഴുയില്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ മന്ത്രി തോമസ് ഐസക്കിന്റേയും തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെയും അസൗകര്യത്തെ തുടര്‍ന്ന് ഇത് മാറ്റിവെക്കുകയായിരുന്നു. ഈ നടപടിയെയായിരുന്നു സുധാകരന്‍ വിമര്‍ശിച്ചത്.

രോഗങ്ങള്‍ തടയാനുള്ള ശ്രമങ്ങള്‍ മാറ്റിവച്ച് മഴനടത്തം സംഘടിപ്പിച്ചാല്‍ ആര്‍ക്കാണ് ഗുണമെന്നായിരുന്നു മന്ത്രിയുടെ ചോദ്യം. മന്ത്രിക്കുമാത്രമല്ല ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മന്ത്രിയുടെ വക ശകാരം കിട്ടി.

കടലാക്രമണം രൂക്ഷമായ തീരങ്ങളില്‍ കല്ലിടാത്തതിനായിരുന്നു മന്ത്രിയുടെ ശകാരം. കടല്‍ക്ഷോഭം തടയാന്‍ നടപടിയില്ലാത്തതിനാല്‍ പ്രദേശത്ത് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. തീരത്ത് കല്ലടിക്കില്ലെന്ന് ചിലര്‍ പ്രതിജ്ഞയെടുത്തിരിക്കുകയാണെന്നും ജി.സുധാകരന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.

Advertisement