എഡിറ്റര്‍
എഡിറ്റര്‍
ഫയല്‍ തടഞ്ഞുവെക്കുന്നവരെ തല്‍സ്ഥാനത്തുനിന്ന് നീക്കി അവിടെ ആണ്‍പിള്ളേരെ ഇരുത്തും: സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥര്‍ക്ക് ജി. സുധാകരന്റെ ഭീഷണി
എഡിറ്റര്‍
Monday 6th February 2017 9:10am

g-sudhakaran


ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ആവരണങ്ങള്‍ ധരിക്കരുത്. അങ്ങനെയുള്ളവരുടെ ആവരണമാണ് ആദ്യം കീറുകയെന്നും അദ്ദേഹം പറഞ്ഞു.


ബത്തേരി: സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍. സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരെ ജോലിക്കാരനായി നിയമിക്കുന്നതും ശമ്പളം നല്‍കുന്നതും സര്‍ക്കാറാണെന്ന് ഓര്‍ക്കണമെന്ന് സുധാകരന്‍ പറഞ്ഞു. ബത്തേരിയില്‍ സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെക്രട്ടറിയേറ്റിലെ ഓരോ തട്ടിലുമുള്ള ഉദ്യോഗസ്ഥരുടെ കയ്യില്‍ ഫയല്‍ കിട്ടിയാല്‍ ഒരു വരയാണ്. അവസാനം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒരു വരവരയ്ക്കും. ആരും ഒരു അഭിപ്രായവും എഴുതില്ല. ഇതാണ് ഭൂരിപക്ഷം ജീവനക്കാരും ചെയ്യുന്നതെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.


Must Read: എല്ലാം ശരിയാകുമെന്ന് തോന്നുന്നില്ല: എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യം തള്ളി കെ.കെ ശൈലജ 


ജനങ്ങളുടെ നടുക്കാണ് ഇരിക്കുന്നതെന്ന് ഇക്കൂട്ടര്‍ ഓര്‍ക്കണം. ജനങ്ങളെയും ചട്ടങ്ങളെയും മാനിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. ചെയ്യാന്‍ പാടില്ലാത്തതു ചെയ്യരുത്. ഫയല്‍ തടഞ്ഞുവെക്കുന്നവരെ തല്‍സ്ഥാനത്തുനിന്നു നീക്കി അവിടെ ആണ്‍പിള്ളേരെ ഇരുത്തുമെന്നും സുധാകരന്‍ മുന്നറിയിപ്പു നല്‍കി.

സെക്രട്ടറിയേറ്റ് ജീവനക്കാര്‍ പറഞ്ഞ പണി ചെയ്താല്‍ മതി. ഏല്‍പ്പിക്കാത്ത ജോലികള്‍ ചെയ്യേണ്ട. ഫയലുകളില്‍ കീഴുദ്യോഗസ്ഥര്‍ എഴുതിയാല്‍ തിരുത്താന്‍ പറ്റാത്തതുപോലെയാണു കാര്യങ്ങളെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ആവരണങ്ങള്‍ ധരിക്കരുത്. അങ്ങനെയുള്ളവരുടെ ആവരണമാണ് ആദ്യം കീറുകയെന്നും അദ്ദേഹം പറഞ്ഞു.

Advertisement