എഡിറ്റര്‍
എഡിറ്റര്‍
ഐ.എ.എസുകാരില്‍ പത്തുശതമാനത്തിനേ തലയ്ക്ക് വെളിവുള്ളൂ: ജി. സുധാകരന്‍
എഡിറ്റര്‍
Wednesday 1st February 2017 9:02am

g-sudhakaran


ഐ.എ.എസുകാരെ ബ്രിട്ടീഷുകാരുടെ പ്രേതം ബാധിച്ചിരിക്കുകയാണ്. ഐ.എ.എസുകാരെ കണ്ടുകൊണ്ടല്ല സര്‍ക്കാര്‍ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.


ആലപ്പുഴ: ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്‍. ഐ.എ.എസുകാര്‍ക്ക് പ്രത്യേക മഹത്വമൊന്നുമില്ലെന്നും ഉദ്യോഗസ്ഥര്‍ക്കിടയില്‍ പത്തു ശതമാനത്തിന് മാത്രമേ തലയ്ക്ക് വെളിവുള്ളൂവെന്നും ജി. സുധാകരന്‍ പറഞ്ഞു.

ഇരുനൂറോളം ഐ.എ.എസുകാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച തന്റെ അനുഭവം ഇങ്ങനെയാണെന്നും  ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ ഐ.സി.എസിന്റെ തുടര്‍ച്ചയാണ് ഐ.എ.എസെന്നും ജി.സുധാകരന്‍ പറഞ്ഞു.

ഐ.എ.എസുകാരെ ബ്രിട്ടീഷുകാരുടെ പ്രേതം ബാധിച്ചിരിക്കുകയാണ്. ഐ.എ.എസുകാരെ കണ്ടുകൊണ്ടല്ല സര്‍ക്കാര്‍ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. ഐ.എ.എസുകാരുടെ ഭീഷണിക്കുമുന്നില്‍ സര്‍ക്കാര്‍ തല കുനിക്കുന്ന കാര്യമില്ലെന്നും പുതിയ ഭരണ സംവിധാനത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഐ.എ.എസുകാരെന്നും മന്ത്രി പറഞ്ഞു. . എന്നാല്‍ സംസ്ഥാനത്തിന്റെ പുരോഗതിയില്‍ ചില ഐ.എ.എസുകാര്‍ വഹിക്കുന്ന പങ്ക് തള്ളിക്കളയാനാവില്ലെന്നും ജി.സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ടൗണ്‍ ഹാളില്‍ ആധാരം എഴുത്തുകാരുടെ സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വക്കീലന്മാരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ജോലി ആധാരമെഴുത്തല്ല. നിയമം പഠിച്ചവര്‍ കോടതിയില്‍പ്പോയി വാദിക്കണം. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആധാരമെഴുതിയാല്‍ പെന്‍ഷന്‍ നല്‍കില്ല. നല്ലപെന്‍ഷന്‍ വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നുണ്ട്. പെന്‍ഷന്‍ കൂടുകയല്ലാതെ കുറയില്ലെന്നും മന്ത്രി പറഞ്ഞു.

ആധാരമെഴുത്തുകാരുടെ തൊഴില്‍ നഷ്ടപ്പെടുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.

Advertisement