എഡിറ്റര്‍
എഡിറ്റര്‍
കൊച്ചി മെട്രോ ഇ ശ്രീധരന്റെ മാത്രമല്ല; പിണറായി ശ്രമിച്ചില്ലായിരുന്നെങ്കില്‍ ഈ വര്‍ഷവും മെട്രോ യാഥാര്‍ഥ്യമാകില്ലായിരുന്നു; മെട്രോമാനെതിരെ ജി സുധാകരന്‍
എഡിറ്റര്‍
Saturday 1st July 2017 9:03am

 

ആലപ്പുഴ: മെട്രോമാന്‍ ശ്രീധരനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. കൊച്ചി മെട്രോയുടെ നിര്‍മാണത്തിന് ആവശ്യമായ പണവും സ്ഥലവും കൊടുത്തത് സര്‍ക്കാരാണെന്നും മെട്രോ എന്ന് പറഞ്ഞാല്‍ ഇ ശ്രീധരന്റെ മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.


Also read ‘ഹിന്ദുസ്ഥാന്‍ സിന്ദാബാദെന്ന് ഇനിയുമുറക്കെ വിളി കല്ലെറിയുമ്പോഴുള്ള ആവേശം പുറത്തെടുക്ക്’; കല്ലെറിഞ്ഞെന്നാരോപിച്ച് യുവാവിനെ സൈനികര്‍ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്


കൊച്ചി മെട്രോയ്ക്ക് മെട്രോമാന്‍ നല്‍കിയ സംഭാവനകളെ കേരളം ആദരിക്കുമ്പോഴാണ് ശ്രീധരനെതിരെ മന്ത്രിയുടെ പരാമര്‍ശം. മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചില്ലായിരുന്നെങ്കില്‍ ഈ വര്‍ഷവും മെട്രോ യാഥാര്‍ഥ്യമാകില്ലായിരുന്നെന്നും മന്ത്രി പറഞ്ഞു.

നേരത്തെ ഈ ശ്രീധരനെ ഉള്‍പ്പെടുത്താതെ പ്രധാനമന്ത്രിയുടെ ഓഫീസ് മെട്രോ ഉദ്ഘാടനം നിശ്ചയിച്ചത് വന്‍ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു. പിന്നീട് മുഖ്യമന്ത്രി ഇടപെട്ടിട്ടായിരുന്നു ശ്രീധരനെയും ഉദ്ഘാടന ചടങ്ങുകളില്‍ ഉള്‍പ്പെടുത്തിയിരുന്നുത്.


Dont miss കായംകുളത്ത് ശ്രീകൃഷ്ണ പ്രതിമകള്‍ തകര്‍ത്ത സംഭവത്തില്‍ സ്വാമി അറസ്റ്റില്‍; പിടിയിലായത് കല്‍ക്കിയുടെ അവതാരമെന്ന് അവകാശപ്പെടുന്ന സോമരാജപണിക്കര്‍


കൊച്ചി മെട്രൊ സര്‍വീസ് തുടങ്ങിയ മികച്ച വരുമാനമാണ് ആദ്യവാരങ്ങളില്‍ നേടുന്നതെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ പറയുന്നത്. ജൂണ്‍ 19 മുതല്‍ 26 വരെയുളള കണക്കുകള്‍ പ്രകാരം 1.77 കോടി രൂപയാണ് മെട്രോയുടെ വരുമാനം. ഈ കാലയളവില്‍ മെട്രൊയില്‍ ആകെ 53,0713 പേരാണ് യാത്ര ചെയ്തത്. ഇതില്‍ നിന്നും ആകെ ലഭിച്ചത് 1,77,54,002 കോടി രൂപയാണ്.

Advertisement