എഡിറ്റര്‍
എഡിറ്റര്‍
ആന്റണി നേതൃഗുണമില്ലാത്ത മന്ദബുദ്ധി : ജി. സുധാകരന്‍
എഡിറ്റര്‍
Saturday 9th June 2012 12:16pm

ആലപ്പുഴ: പ്രതിരോധമന്ത്രി എ.കെ.ആന്റണി നേതൃഗുണമില്ലാത്ത ഒരു മന്ദബുദ്ധിയാണെന്ന് മുന്‍മന്ത്രി ജി.സുധാകരന്‍. ആലപ്പുഴയില്‍ നടന്ന ഒരു ചടങ്ങിലാണ് സുധാകരന്‍ ആന്റണിക്കെതിരെ രൂക്ഷപരിഹാസം നടത്തിയത്.

ആന്റണി കഴിവുകെട്ടവനാണെന്ന് എല്ലാവര്‍ക്കുമറിയാം. ആന്റണിയ്‌ക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതിന് മറുപടി പറയുക ചേര്‍ത്തലയിലെ  ഗുണ്ടകളാണ്. അവര്‍ തന്നെയാണ് തനിക്കെതിരെ ഭീഷണി മുഴക്കിയതെന്നും സുധാകരന്‍ പ്രസംഗത്തില്‍ പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച നടന്ന ഒരു പൊതുപരിപാടിയില്‍ ആന്റണിയ്‌ക്കെതിരെ സമാനമായ രൂക്ഷവിമര്‍ശനം സുധാകരന്‍ ഉന്നയിച്ചിരുന്നു. ആന്റണി ഊതിവീര്‍പ്പിക്കപ്പെട്ട ഒരു വ്യക്തിത്വമാണ്. ആന്റണി നാടിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ആലപ്പുഴയ്ക്ക് വേണ്ടി ഒന്നും ചെയ്യാത്ത മന്ത്രിയാണ് അദ്ദേഹമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

ഇതിനെതിരെ എന്‍.എസ്.യു. നേതൃത്വം പ്രകാശ് കാരാട്ടിന് പരാതി നല്‍കുകയും ചെയ്തിരുന്നു. സുധാകരനെ നിലയ്ക്ക് നിര്‍ത്തണമെന്നാവശ്യപ്പെട്ടായിരുന്നു എന്‍.എസ്.യു. നേതാക്കള്‍ കാരാട്ടിന് കത്തയച്ചത്.

തുടര്‍ന്ന് ചേര്‍ത്തലയിലും പരിസര പ്രദേശങ്ങളിലും സുധാകരനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ആന്റണിയ്‌ക്കെതിരെ മറ്റൊരു വിമര്‍ശനവുമായി സുധാകരന്‍ വീണ്ടുമെത്തിയത്.

Advertisement