ആലപ്പുഴ: നോക്കുകൂലി നല്‍കുന്ന കോണ്‍ട്രാക്റ്റര്‍മാര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കുമെന്നു മന്ത്രി ജി സുധാകരന്‍. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ കൃത്രിമം കാണിക്കുന്നതിനു വേണ്ടിയാണു കരാറുകാര്‍ തൊഴിലാളികള്‍ക്കു നോക്കുകൂലി നല്‍കുന്നത്. കോണ്‍ട്രാക്റ്റര്‍മാര്‍ തൊഴിലാളികള്‍ക്കു നോക്കുകൂലിയായി നല്‍കുന്നതു കൈക്കൂലിയാണെും അദ്ദേഹം വ്യക്തമാക്കി.

കൈക്കൂലി നല്‍കുന്ന കരാറുകാര്‍ക്കെതിരേ കലക്ടര്‍മാര്‍ നടപടിയെടുക്കണം. അല്ലെങ്കില്‍ കലക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കേണ്ടി വരും. 1938ല്‍ മാന്യമായ കൂലിക്ക് വേണ്ടി ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനം ആരംഭിച്ച ആലപ്പുഴയില്‍ നിന്നാണ് അന്യായമായ നോക്കുകൂലിക്കെതിരായി താന്‍ പറയുന്നതെന്നും ജി സുധാകരന്‍ പറഞ്ഞു.