Categories

Headlines

വിളക്ക് കെടുത്തിയ തമ്പാന് നോട്ടീസ്

ന്യൂദല്‍ഹി:  ഇന്ദിരാഗാന്ധി അനുസ്മരണ ചടങ്ങിനിടെ കത്തിച്ച നിലവിളക്ക് ഊതിക്കെടുത്തി വീണ്ടും കത്തിച്ച മുന്‍ എംഎല്‍എ പ്രതാപവര്‍മ തമ്പാനു കെ.പി.സി.സി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയതെന്നു കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല പറഞ്ഞു

കൊല്ലം ഡി.സി.സി ഓഫീസില്‍ ഇന്ദിരാഗാന്ധി അനുസ്മരണ ചടങ്ങു നടക്കുമ്പോഴായിരുന്നു പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ ഈ സംഭവം നടന്നത്. ഐ.എന്‍.ടി.യു.സി സംഘടിപ്പിച്ച ചടങ്ങു നടക്കുന്നതിന് മുന്‍പ് പുറത്തുനടന്ന മറ്റൊരു ചടങ്ങില്‍ ഡി.സി.സി പ്രസിഡണ്ട് കടവൂര്‍ ശിവദാസന്‍ കൊളുത്തിയ നിലവിളക്ക് തമ്പാന്‍ കെടുത്തുകയായിരുന്നു.
വിളക്ക് ഊതിക്കെടുത്തിയതിനു ശേഷം വിളക്കു കൊളുത്താന്‍ തമ്പാന്‍ പത്മരാജനെ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ സി.വി പത്മരാജന്‍ അകത്തു പ്രസംഗിക്കുന്നതിനിടെ കടവൂര്‍ ശിവദാസന്‍ വിളക്കു കൊളുത്തിയതാണ് തമ്പാനെ പ്രകോപിപ്പിച്ചതെന്നു കരുതുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.