Categories

ആലപ്പു­ഴ­യില്‍ ജി കൃഷ്­ണ പ്ര­സാദ് എല്‍ ഡി എ­ഫ് സ്ഥാ­നാര്‍­ഥി

krishanprasadതിരുവനന്തപുരം: നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആലപ്പുഴ മണ്ഡലത്തി­ലെ ഇട­ത് ജ­നാ­ധിപത്യ മുന്നണി സ്ഥാനാര്‍­ഥി­യായി ജി കൃഷ്­ണ പ്ര­സാ­ദി­നെ സി പി ഐ സംസ്ഥാന എക്‌സികു­ട്ടീവ് തീ­രു­മാ­നി­ച്ചു.എ ഐ എസ് എഫ്. ജില്ലാ സെക്ര­ട്ട­റി­യാണ് ജി. കൃഷ്ണപ്ര­സാദ്.

സി.പി.ഐ. ജില്ലാ കൗണ്‍സില്‍ തയ്യാറാക്കിയ മൂന്ന് അംഗസ്ഥാനാര്‍ത്ഥി പാനല്‍ പാര്‍ട്ടി സംസ്ഥാന എക്‌സിക്കു­ട്ടീ­വി­ന് നല്‍­കി­യി­രുന്നു.എ.ഐ.എസ്.എഫ്. ജില്ലാ സെക്രട്ടറി ജി. കൃഷ്ണപ്രസാദ്, സംസ്ഥാന കമ്മിറ്റി അംഗം പി.എസ്.എം ഹുസൈന്‍, സി.പി.ഐ ജില്ലാ അസി. സെക്രട്ടറി കെ.എന്‍. ചന്ദ്രശര്‍മ്മ എ­ന്നി­വ­രാ­യി­രുന്നു പാന­ലി­ലു­ണ്ടാ­യി­രു­ന്നത്. എന്‍.എസ്.എസിന്റെ പിന്തു­ണയും കൃഷ്ണപ്രസാദി­നാ­ണ് തു­ണ­യാ­യി. ആലപ്പുഴയില്‍ ടി.ജെ ആഞ്ചലോസിനെ മത്സ­രിപ്പിക്കാന്‍ സി പി ഐ ആ­ലോ­ചി­ച്ചി­രുന്നെന്നെങ്കിലും സി പി ഐ എ­മ്മി­ന്റെ എ­തിര്‍­പ്പ് ­ഭയന്ന് അത് വേ­ണ്ടെ­ന്ന് വക്കുകയായി­രുന്നു

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.