എഡിറ്റര്‍
എഡിറ്റര്‍
ദി ഹിന്ദു ദിനപത്രത്തിന്റെ മുന്‍ എഡിറ്റര്‍ ജി.കസ്തൂരി അന്തരിച്ചു
എഡിറ്റര്‍
Friday 21st September 2012 8:35am

ചെന്നൈ: ‘ദി ഹിന്ദു’ ദിനപത്രത്തിന്റെ മുന്‍ എഡിറ്ററും കസ്തൂരി ആന്റ് സണ്‍സ് ലിമിറ്റഡിന്റെ മുന്‍ മാനേജിങ് ഡയറക്ടറുമായ ജി.കസ്തൂരി(87) അന്തരിച്ചു. പുലര്‍ച്ചെ രണ്ടു മണിയ്ക്ക് ചെന്നൈ കസ്തൂരി രംഗ റോഡിലെ വസതിയില്‍ പുലര്‍ച്ചെ രണ്ടിന് ആയിരുന്നു അന്ത്യം.

Ads By Google

ദി ഹിന്ദു ദിനപ്പത്രത്തിന്റെ വളര്‍ച്ചയില്‍ മുഖ്യപങ്കു വഹിച്ച കസ്തൂരി 1965-91 കാലഘട്ടത്തില്‍ പത്രത്തിന്റെ എഡിറ്റര്‍ ആയിരുന്നു. ഏറ്റവും കൂടുതല്‍ കാലയളവ് ദ് ഹിന്ദുവിന്റെ എഡിറ്റര്‍ ആയിരുന്ന ആളും കസ്തൂരിയാണ്. മദ്രാസ് സര്‍വകലാശാലയില്‍ നിന്നു ബിരുദം എടുത്ത ശേഷം 1944ല്‍ ആണ് ഹിന്ദുവില്‍ ചേര്‍ന്നത്.

കമല കസ്തൂരിയാണ് ഭാര്യ. കെ.ബാലാജി, കെ.വേണുഗോപാല്‍, ലക്ഷ്മി ശ്രീനാഥ് എന്നിവര്‍ മക്കളാണ്.

1924ന് കസ്തൂരി ഗോപാലന്റെ പുത്രനായി ജനനം. മദ്രാസിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് എം.എ ബിരുദം നേടിയ ശേഷം 1944ല്‍ ഹിന്ദുവില്‍ ചേര്‍ന്നു. 1959ല്‍ ജോയിന്റ് എഡിറ്ററായി.

Advertisement