തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രകോപനം സൃഷ്ടിക്കുന്ന ചര്‍ച്ചകള്‍ പാടില്ലെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍. തിരുവനന്തപ്പുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേതാവ് ആള്‍ക്കൂട്ടത്തിന്റെ ഭാഷയില്‍ സംസാരിക്കരുത്. ആള്‍ക്കൂട്ടത്തിന്റെ വിചാരങ്ങളും വികാരങ്ങളും മാനിക്കപ്പെടണം. ജനങ്ങളുടെ ഭയാശങ്കകള്‍ വര്‍ദ്ധിപ്പിക്കാതെ ബന്ധപ്പെട്ടവര്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.

Subscribe Us:

ഇരു സംസ്ഥാനങ്ങളിലുമുള്ളവര്‍ സ്വന്തം നാടുകളിലേക്ക് ക്രിസ്തുമസ്, പുതുവര്‍ഷ കാലയളവില്‍ പോകുമ്പോള്‍ യാത്ര തടസ്സപ്പെടുത്ത പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Malayalam News
Kerala News in English