എഡിറ്റര്‍
എഡിറ്റര്‍
ജി. കാര്‍ത്തികേയന്‍ കെ.പി.സി.സി പ്രസിഡന്റായേക്കും
എഡിറ്റര്‍
Friday 31st January 2014 10:43am

karthikeyan-prd-ok

ന്യൂദല്‍ഹി: സ്പീക്കര്‍ ജി കാര്‍ത്തികേയനെ കെ.പി.സി.സി പ്രസിഡന്റായി നിയമിച്ചേക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കാണും. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയും ഇന്ന് നടക്കും.

വി.എം സുധീരനോ ജി. കാര്‍ത്തികേയനോ കെ.പി.സി.സി പ്രസിഡന്റായേക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വാര്‍ത്തകള്‍. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വി.എം സുധീരനെ തത്സ്ഥാനത്തേക്ക് പരിഗണിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കാര്‍ത്തികേയനെയാണ് പിന്തുണച്ചത്.

തുടര്‍ന്ന് സോണിയ പ്രതിരോധമന്ത്രി എ.കെ ആന്റണിയുടെ നിലപാട് കൂടി പരിഗണിച്ച ശേഷമാണ് കാര്‍ത്തികേയന്റെ പേര് നിര്‍ദേശിച്ചത്.

കേരളത്തിലെ യു.ഡി.എഫ് സംവിധാനവുമായി യോജിച്ച് പോകാന്‍ കഴിയുന്ന ഒരാളെ കെ.പി.സിസി പ്രസിഡന്റായി നിയമിക്കണമെന്ന ആവശ്യം ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഉന്നയിച്ചിരുന്നു.

ഇത് കൂടാതെ മുഖ്യമന്ത്രി കേന്ദ്രമന്ത്രിമാരായ വീരപ്പ് മോയ്‌ലി , ആനന്ദ് ശര്‍മ, ഗുലാം നബി ആസാദ്, വി നാരായണ സ്വാമി എന്നിവരുമായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തും.

Advertisement