കാസര്‍ഗോഡ്: കേരളത്തില്‍ ഏറ്റവും കൂടുതല്‍ സംഘടിത രാഷ്ട്രീയമുള്ളത് അധ്യാപകര്‍ക്കാണെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍. ഇതില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ അധ്യാപകര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

സമര്‍പ്പണ ബോധത്തോടെ ജോലി ചെയ്യുന്ന അധ്യാപകര്‍ ഇന്ന് വളരെ കുറവാണ്. പഠിപ്പിക്കുന്നതിനേക്കാള്‍ രാഷ്ട്രീയത്തിന് വേണ്ടി സമയം കളയാനാണ് അധ്യാപകര്‍ക്ക് താത്പര്യം.

Subscribe Us:

രാഷ്ട്രീയത്തിന് വേണ്ടി കൂടുതല്‍ സമയവും ചെലവഴിക്കുന്ന അധ്യാപകരാണ് ഇന്നുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാസര്‍ഗോഡ് ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധ്യാപകര്‍ക്ക് രാഷ്ട്രീയം വേണമോയെന്ന കാര്യം പരാമര്‍ശിക്കുന്നില്ല. അധ്യാപക സംഘടനകളുടെ പ്രമേയങ്ങളില്‍ വിദ്യാര്‍ത്ഥികളോ വിദ്യാലയങ്ങളോ നേരിടുന്ന പ്രശ്‌നങ്ങള്‍ പരാമര്‍ശിക്കാറില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.