തിരുവനന്തപുരം: ആറാമത് സൗത്ത് ഇന്ത്യന്‍  ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ മൂന്നാമത്തെ ആഴ്ചയിലെ നറുക്കെടുപ്പില്‍ വിജയിച്ചത് 23പേര്‍. പത്തുപേര്‍ക്ക് സ്വര്‍ണ നാണയം സാമ്മാനമായി ലഭിച്ചു.

Ads By Google

സമ്മാനര്‍ഹരുടെ കൂപ്പണ്‍ നമ്പര്‍ ചുവടെ. 1891586, 0514515(മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ടിന്റെ തൃശൂര്‍, കോട്ടയം ഷോപ്പുകളില്‍ നിന്നും), 3446265, 1008280, 1498466(ഭീമ ജുവലേഴ്‌സിന്റെ കോട്ടയം, കോഴിക്കോട്, എറണാകുളം ബ്രാഞ്ചുകളില്‍ നിന്നും), 1242152(കോടാലി ഫാഷന്‍സ്, കോട്ടയം), 1150213(ആര്‍.കെ മെന്‍സ് പ്രൈഡ്, കൊല്ലം), 0543663(തെയ്യംപാട്ടില്‍ ജുവല്ലറി, മലപ്പുറം), 3145577(ജോസ്‌കോ ഫാഷന്‍, ജുവല്ലറി, പത്തനംതിട്ട), 1391867(കരിക്കനേത്ത്്, പത്തനംതിട്ട). കെ.റ്റി.ഡി.സി സ്‌പോണ്‍സര്‍ ചെയ്ത 10,000രൂപയുടെ സമ്മാനകൂപ്പണ്‍ മൂന്നുപേര്‍ക്കു വീതവും കൊല്ലം ബീച്ച,് റിസോട്ട്്് സ്‌പോണ്‍സര്‍ ചെയ്ത 7,700രൂപയുടെ സാമ്മാനകൂപ്പണ്‍ ഏഴുപേര്‍ക്കു വീതവും ലഭിക്കും.

കൊച്ചിയിലെ ആഗോളഗ്രാമത്തില്‍ നടന്ന നറുക്കെടുപ്പ് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്് പ്രസിഡന്റ് ശ്രീമതി എല്‍സമ്മ ഐസക്ക്് ഉദ്ഘാടനം ചെയ്തു. ചലചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ശ്രീ സാബു ചെറിയാന്‍ മുഖ്യാതിഥിയായിരുന്നു. മുളവുകാട് ഗ്രാമപ്പഞ്ചായത്തംഗം ശ്രീ ഗ്ലാഡ്‌വിന്‍ അധ്യക്ഷനായിരുന്നു. ജി.കെ.എസ്.എഫ് സമ്മാനകൂപ്പണിന്റെ സ്‌പോണ്‍സര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.

സമ്മാനര്‍ഹരുടെ വിശദാംശങ്ങള്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഓഫിസുകളിലും അക്ഷയ സെന്ററുകളിലും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ബ്രാഞ്ചുകളിലും ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്്റ്റിവലിന്റെ വെബ്‌സൈറ്റിലും ലഭിക്കും. നറുക്കെടുപ്പിലെ വിജയികള്‍ 1800-4255-2012 എന്ന ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെട്ടാല്‍ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ലഭിക്കും. അടുത്തവാര നറുക്കെടുപ്പ് നിലമ്പൂര്‍ പാട്ട് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് ജനുവരി 13ന് നടക്കും.