എഡിറ്റര്‍
എഡിറ്റര്‍
ജി.കെ.എസ്.എഫ് ഗ്ലോബല്‍ വില്ലേജില്‍ കൂടുതല്‍ പുതുമകളും കാഴ്ച്ചകളും
എഡിറ്റര്‍
Friday 4th January 2013 10:38am

കൊച്ചി: കൊച്ചിക്ക് വിസ്മയകരമായ ഷോപ്പിങ് അനുഭവം സമ്മാനിച്ച ബോള്‍ഗാട്ടിയിലെ ഗ്ലോബല്‍വില്ലേജില്‍ രണ്ടാമത്തെ ആഴ്ച പിന്നിടുമ്പോള്‍ ആവേശകരമായ കൂടുതല്‍ വിഭവങ്ങളൊരുങ്ങി.

Ads By Google

പാക്കിസ്ഥാനി ബിരിയാണിയുടെ ക്രഞ്ചി മഞ്ചി രുചി ഇനി ഗ്ലോബല്‍ വില്ലേജിലെ ഫുഡ് പവലിയനില്‍ നുകരാം. ബൈക്ക് സ്റ്റണ്ടിന്റെ സാഹസികത ആസ്വദിക്കാം. ചതുര്‍മാന ചിത്രത്തിന്റെ മാസ്മരിക അനുഭവത്തിലൂടെ കടന്നു പോകാം. ചൈനീസ് ലയണ്‍ ഡാന്‍സിന്റെ ആവേശത്തില്‍ അലിയാം.

ഗ്ലാബല്‍ വില്ലേജിലെ അമ്യൂസ്‌മെന്റ് ഏരിയയിലാണ് ബൈക്ക് സ്റ്റണ്ടും 4 ഡി ഷോയും ഒരുക്കിയിരിക്കുന്നത്. സിനിമകളിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലും പ്രചാരം നേടിയ ബൈക്ക് സറ്റണ്ടിന്റെ ഹരംപിടിപ്പിക്കുന്ന കാഴ്ചകളാണ് ഇവിടെ സന്ദര്‍ശകര്‍ക്കു മുന്നിലെത്തുന്നത്.

സ്‌ക്രീനിലെ ത്രിമാന ദൃശ്യങ്ങളുടെ ലോകത്തേക്ക് ആസ്വാദകനെ കൂട്ടിക്കൊണ്ടുപോകുന്ന 4 ഡി ഷോ കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ ആകര്‍ഷിക്കുന്നു. അര മണിക്കൂര്‍ ഇടവിട്ടാണ് 4 ഡി പ്രദര്‍ശനമുള്ളത്. കുട്ടികള്‍ക്കായി ബലൂണ്‍ ഷൂട്ടിംഗ്, കാന്‍ എ റിംഗ് മത്സരം എന്നിവയും അമ്യൂസ്‌മെന്റ് ഏരിയയിലെ പുതിയ ഇനങ്ങളാണ്.

ഫെസ്റ്റിവലിന്റെ ഭാഗമായി ബോള്‍ഗാട്ടിയില്‍ നടക്കുന്ന ഗ്ലോബല്‍ വില്ലേജില്‍ പ്രതിദിനം ശരാശരി 15,000 സന്ദര്‍ശകര്‍ എത്തുന്നു.
ബോള്‍ഗാട്ടിയിലെ ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ ഗ്രൗണ്‍ണ്ടില്‍ ഷോപ്പിങ്ങിനും വിനോദത്തിനുമുള്ള സൗകര്യങ്ങളോടെ തയാറാക്കിയിരിക്കുന്ന ഗ്ലോബല്‍ വില്ലജിലേക്ക് കുടുംബങ്ങള്‍ കൂട്ടത്തോടെ എത്തുന്നുണ്ട്.

Advertisement