എഡിറ്റര്‍
എഡിറ്റര്‍
ജി.കെ.എസ്.എഫ്: ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ രണ്ട് ദിവസം കൂടി
എഡിറ്റര്‍
Monday 29th October 2012 4:10pm

തിരുവനന്തപുരം: ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ ആറാം സീസണിന്റെ രജിസ്‌ട്രേഷന് പ്രത്യേകമായി ഏര്‍പ്പെടുത്തിയ ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ സൗകര്യം രണ്ട് ദിവസത്തേക്ക് കൂടി മാത്രം. രജിസ്‌ട്രേഷന്‍ കൂടുതല്‍ സുഗമവും ആയാസരഹിതവുമാക്കാന്‍ ഇത്തവണ ആദ്യമായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും  ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 5% ഇളവ് നല്‍കുന്നുണ്ട്. ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ ഒക്‌റ്റോബര്‍ 31ന് അവസാനിക്കും.

Ads By Google

ഇതുവരെ 1500 ല്‍പ്പരം ബിസിനസ് സംരംഭങ്ങള്‍ ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലില്‍ രജിസ്റ്റര്‍  ചെയ്തിട്ടുണ്ട്. 900 ലധികം പേരും ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിച്ചാണ് രജിസ്റ്റര്‍ ചെയ്തത്.

ഏറ്റവും പ്രശസ്തവും പേരെടുത്തതുമായ വ്യാപാരശാലകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സംരംഭകര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കാന്‍ ഇ-കൊമേഴ്‌സ് സൗകര്യം ഏര്‍പ്പെടുത്തുന്നതും ഈ സീസണിന്റെ പ്രത്യേകതയാണ്. നിരവധി സംരംഭകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ പ്രത്യേക ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം മുഖേനയുള്ള വിപണനസൗകര്യം പ്രയോജനപ്പെടുത്തി  ഉപഭോക്താക്കള്‍ക്ക് എത്തിക്കാനാകും.

ഒട്ടേറെ ആനുകൂല്യങ്ങളുള്ള പ്രീമിയം ഗോള്‍ഡ് കാറ്റഗറിയില്‍ കഴിഞ്ഞ സീസണില്‍ 265 രജിസ്‌ട്രേഷനാണ് ഉണ്ടായിരുന്നത്. ഇത്തവണ ഏര്‍ളിബേര്‍ഡ് രജിസ്‌ട്രേഷന്‍ അവസാനിക്കും മുമ്പുതന്നെ ഇതുവരെ 200 സ്ഥാപനങ്ങള്‍  രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.

ഒക്ടോബര്‍ മാസത്തില്‍ തന്നെ 1500 ലധികം സംരംഭകര്‍ രജിസ്റ്റര്‍ ചെയ്തത് ജി.കെ.എസ്.എഫിന്റെ ജനകീയ അടിത്തറ വിപുലമാകുന്നതിന്റെ സൂചനയാണ്.  കഴിഞ്ഞ സീസണില്‍ നവംബര്‍ പകുതിയോടെയാണ് 1500 രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനായത്.

48 ദിവസം നീണ്ടു നില്‍ക്കുന്ന ഈ ഷോപ്പിങ് മാമാങ്കം ഡിസംബര്‍ 15 മുതല്‍ ജനുവരി 31 വരെയാണ്.  കേരളത്തിലെ പതിനാല് ജില്ലകളിലും നടക്കുന്ന  ഷോപ്പിങ് ഉത്സവം ഏകദേശം 3.3 കോടി ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ. മള്‍ട്ടിമീഡിയ ചാനലുകളിലൂടെയും പുറത്തുള്ള വ്യാപകപരസ്യപ്രചാരണങ്ങളിലൂടെയും കേരളത്തിന്റെ ഏറ്റവും വലിയ ഷോപ്പിങ് ഉത്സമായി ജി.കെ.എസ്.എഫ് മാറും.

വ്യാപാരികള്‍ക്ക് തങ്ങളുടെ ബിസിനസ് സംരംഭങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും മൂല്യവും വിപണനവും സ്വീകാര്യതയും വര്‍ധിപ്പിക്കുന്നതിനുള്ള മികച്ച അവസരം കൂടിയാണ് ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍.

കേരളത്തിലെ വിനോദ സഞ്ചാര സീസണിലെ ഏറ്റവും വലിയ ആകര്‍ഷണമായി ജി.കെ.എസ്.എഫ് മാറുകയാണ്. ശബരിമല തീര്‍ത്ഥാടന കാലം കൂടിയാണിത്. സഞ്ചാരികളെയും തീര്‍ത്ഥാടകരെയും കണക്കിലെടുത്ത് കേരളത്തിനു പുറത്തുനിന്നെത്തുന്നവര്‍ നടത്തുന്ന ഇടപാടുകള്‍ക്ക് മൂല്യവര്‍ദ്ധിത നികുതി 100 ശതമാനം തിരികെ നല്‍കുന്നതടക്കമുള്ള ഇളവുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വൈവിധ്യമാര്‍ന്ന സ്‌പോണ്‍സര്‍ഷിപ്പുകള്‍ ഇത്തവണത്തെ ജി കെ എസ് എഫിനെ കൂടുതല്‍ ആകര്‍ഷകമാക്കും. ജി കെ എസ് എഫ് ആറാം സീസണിന്റെ ഭാഗമായി വിലയേറിയ സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. 101 കിലോ സ്വര്‍ണവും നിരവധി സമ്മാനങ്ങളും സമ്മാനക്കൂപ്പണുകളും ആറാം സീസണിനെ വന്‍വിജയമാക്കുമെന്നാണ്് പ്രതീക്ഷ.

Advertisement