Categories

Headlines

തച്ചങ്കരി: മുന്‍കൈയെടുത്തത് സംസ്ഥാനസര്‍ക്കാര്‍-ജി.കെ പിള്ള

തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ മുന്‍കൈയെടുത്തത് സംസ്ഥാനസര്‍ക്കാരെന്ന് വെളിപ്പെടുത്തല്‍. മുന്‍ ആഭ്യന്തരസെക്രട്ടറി ജി.കെ പിള്ളയാണ് തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ ആദ്യം ആവശ്യപ്പെട്ടത് സംസ്ഥാനസര്‍ക്കാരാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്രനിര്‍ദേശമനുസരിച്ചാണ് സംസ്ഥാനസര്‍ക്കാര്‍ തച്ചങ്കരിയെ  തിരിച്ചെടുത്തതെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിശദീകരണത്തിന് വിപരീതമായാണ് ജി.കെ പിള്ളയുടെ വെളിപ്പെടുത്തല്‍.

സംസ്ഥാനത്തിന്റെ കത്തിനെ തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ദേശീയ അന്വേഷണ ഏജന്‍സിയെ സമീപിച്ചത്. എന്നാല്‍ അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് അറിയിച്ച എന്‍.ഐ.എ വൃത്തങ്ങള്‍ തച്ചങ്കരിയെ തിരിച്ചെടുക്കുന്നതില്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല. തിരിച്ചെടുക്കുന്ന കാര്യം സംസ്ഥാനസര്‍ക്കാരിന് തീരുമാനിക്കാമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നതെന്നും ജി.കെ പിള്ള വ്യക്തമാക്കി.

ഇതിനിടെ ടോമിന്‍ തച്ചങ്കരിക്ക് പുതിയ പാസ്‌പോര്‍ട്ട് നല്‍കരുതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ തച്ചങ്കരിക്ക് പാസ്‌പോര്‍ട്ട് സൗകര്യം നല്‍കരുതെന്നാണ് കമ്മീഷണര്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ക്ക് അയച്ച കത്തിന്റെ ഉള്ളടക്കം. ഇന്നാണ് കമ്മീഷണര്‍ കത്തയച്ചിട്ടുണ്ടെന്ന വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 9 നാണ് പുതിയ പാസ്‌പോര്‍്ട്ടിനായി തച്ചങ്കരി അപേക്ഷിച്ചത്. പാസ്‌പോര്‍ട്ടിലെ പേജുകള്‍ നശിച്ചുവെന്നും തനിക്കെതിരെ ക്രിമിനല്‍ കുറ്റമൊന്നുമില്ലെന്നും അപേക്ഷയില്‍ തച്ചങ്കരി വിശദമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആലപ്പുഴയില്‍ ലോക്കപ്പ് മര്‍ദ്ദനക്കേസ് നിലനില്‍ക്കുന്നതായി കണ്ടെത്തി. മാത്രമല്ല, ഇദ്ദേഹത്തിനെതിരെ എന്‍.ഐ.എ അന്വേഷണം നടത്തിവരികയാണ്. ഈ സാഹചര്യത്തിലാണ് തച്ചങ്കരിയ്ക്ക് പുതിയ പാസ്‌പോര്‍ട്ട് നല്‍കരുതെന്ന് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയത്. തച്ചങ്കരിയ്‌ക്കെതിരായി എന്‍.ഐ.എ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും അന്വേഷണം പുരോഗമിക്കുന്നതായി വൃത്തങ്ങള്‍ അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

കീറിപ്പറഞ്ഞ വസ്ത്രവുമായി കൂട്ട ബലാത്സംഗത്തില്‍നിന്ന് രക്ഷപ്പെട്ടെത്തിയ ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയോട് ഇത് ഫ്രീ-സെക്‌സ് രാജ്യമല്ലെന്ന് പൊലീസ്, പെണ്‍കുട്ടിയെക്കൊണ്ട് മാപ്പെഴുതിക്കാന്‍ ശ്രമിച്ചതായും ആരോപണം

ഫരീദാബാദ്: കൂട്ടുകാരോടൊപ്പം പുറത്തുപോയ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിച്ചതായി പരാതി. ഫരീദാബാദില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതി പൊലീസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചതായി ആരോപണമുയര്‍ന്നു.അസോള വന്യജീവിസങ്കേതത്തിലെ ഭരദ്വാജ് തടാകം സന്ദര്‍ശിക്കാന്‍ കൂട്ടുകരോടൊപ്പം പോയതായിരുന്നു വിദ്യാര്‍ത്