എഡിറ്റര്‍
എഡിറ്റര്‍
സൂര്യനെല്ലി കേസ് നായനാര്‍ കാലത്ത്; ജനാര്‍ദ്ദനക്കുറുപ്പ് വിശദീകരിക്കുന്നു
എഡിറ്റര്‍
Saturday 16th February 2013 1:35am

ആ പെണ്‍കുട്ടിക്കുണ്ടായ ദുരന്താനുഭവങ്ങള്‍ ഞാനിവിടെ വിവരിക്കുന്നില്ല. സൂര്യനെല്ലി പെണ്‍കുട്ടിയുടെ അനുഭവം കേട്ടിട്ട് അഞ്ച് പെണ്‍കുട്ടികളുടെ പിതാവായ എനിക്ക് തീവ്രമായ മനോവേദനയുണ്ടായി. ഞാനൊരു അഭിഭാഷകനാണെന്ന് പോലും മറന്നുപോയി. ജി. ജനാര്‍ദ്ദനക്കുറുപ്പിന്റെ ആത്മകഥയില്‍ നിന്ന്


G Janarfhana Kurup, ജി. ജനാര്‍ദ്ദനക്കുറുപ്പ്
ആത്മകഥ/ജി. ജനാര്‍ദ്ദനക്കുറുപ്പ്

ഒരു ദിവസം രാത്രി പന്ത്രണ്ടു മണിയോടുകൂടി എന്റെ ടെലഫോണ്‍ നിര്‍ബന്ധബുദ്ധിയോടെ ശബ്ദിച്ചു തുടങ്ങി. കുറേയേറെ നേരം തുരുതുരാ അടിച്ച് ക്ഷീണിച്ച ശേഷം ടെലിഫോണ്‍ നിന്നു. നഷ്ടപ്പെട്ടുപോയ നിദ്രയിലേക്ക് ഞാന്‍ വീണ്ടും വഴുതിവീണു. വീണ്ടും ഫോണ്‍ ശബ്ദിച്ചു. ഒന്നു രണ്ടു തവണ അടിച്ചിട്ട് നില്‍ക്കുന്നെങ്കില്‍ നിന്നോട്ടെ എന്ന് കരുതി നിസ്സംഗനായി ഞാന്‍ കട്ടിലില്‍ കിടന്നു.

Ads By Google

എന്റെ ഭാര്യ ‘ആരോ നിരന്തരമായി ഫോണ്‍ ചെയ്യുന്നുവല്ലോ ഒന്നെടുത്തു നോക്കൂ’ എന്നു പറഞ്ഞു. അതുകേട്ട് മനസില്ലാ മനസ്സോടെ ഞാന്‍ ഫോണ്‍ എടുത്തു.

”ഹലോ ഇത് സി.എമ്മിന്റെ ഓഫീസില്‍ നിന്നാണ്. ഇത് അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി ശശിയാണ്”. ശശി കണ്ടാല്‍ സുമുഖന്‍. കാര്യത്തിന് പ്രാപ്തന്‍. ”എന്താണ് സഖാവേ” എന്ന് ഉറക്കപ്പിച്ചോടെ ഞാന്‍ ചോദിച്ചു.

പറയുന്നത് ശ്രദ്ധിച്ചുകേള്‍ക്കൂ എന്നായി ശശി

എനിക്ക് ദേഷ്യം വന്നു.

ഞാന്‍ ശ്രദ്ധയില്ലാതെ കേള്‍ക്കുന്നയാളാണെന്ന് തനിക്കെന്നാടോ തോന്നിയത് ? അല്പം ശുണ്ഠിയോടെ ഞാന്‍ ചോദിച്ചു.

സൂര്യനെല്ലി കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സഖാവിനെ നിയമിച്ചുകൊണ്ട് സി.എം ഉത്തരവിട്ടിരിക്കുന്നു. ഉത്തരവിട്ടത് ഇന്നലെയാണ്. അറിയിക്കാന്‍ താമസിച്ചുപോയി. അതുകൊണ്ട് ഇന്നലത്തെ ഡേറ്റ് വച്ച് സമ്മതപത്രം എഴുതി ഒപ്പിട്ട് അയയ്ക്കണം.

തന്റെ അനുഭവങ്ങള്‍ കാണിച്ച് എ.കെ ആന്റണിക്ക് പരാതി കൊടുത്തപ്പോള്‍ അദ്ദേഹം വേണ്ട പരിഗണന നല്‍കിയില്ലെന്നും ഏതോ ഒരു പോലീസുദ്യോഗസ്ഥനെ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ഉത്തരവിട്ടുവെന്നും അതിന് ശേഷം ഒന്നും നടന്നിട്ടില്ലെന്നും അവള്‍ പരാതി പറഞ്ഞു.

ഞാനൊരു പാര്‍ട്ടി മെമ്പറാണ്. അനുസരിക്കാന്‍ ബാധ്യസ്ഥനാണ്. എന്നോട് ചോദിക്കാതെയും പറയാതെയും നിയമനം നടത്തിയിട്ട് സമ്മതപത്രം ഒപ്പിട്ടയക്കാന്‍ പറയുന്നത് ശരിയല്ല എന്നെനിക്ക് തോന്നി.

സൂര്യനെല്ലിയിലെ പെണ്‍കുട്ടിക്കുവേണ്ടി പി.ജെ കുര്യനെതിരായി ഹൈക്കോടതിയില്‍ ഞാന്‍ ഒരു റിട്ട് കൊടുത്തിരുന്നു. ആ പെണ്‍കുട്ടി മാതാപിതാക്കളോടൊപ്പം തിരഞ്ഞെടുപ്പിന് മുമ്പ് എന്നെ വന്ന് കണ്ടിരുന്നു. പി.ജെ കുര്യന്‍ ആ പെണ്‍കുട്ടിയെ ദ്രോഹിച്ചുവെന്നും മറ്റും ആ മാതാപിതാക്കള്‍ എന്നോട് പറഞ്ഞു.

മൈനര്‍ ആയ ആ പെണ്‍കുട്ടിയോട് അവള്‍ ബലാത്സംഗം ചെയ്യപ്പെട്ട സാഹചര്യത്തെ കുറിച്ച് ചോദിക്കാന്‍ എനിക്ക് വിഷമമായിരുന്നു.

ദുരന്താനുഭവം

അവര്‍ വീട്ടില്‍ വന്നപ്പോള്‍ എന്റെ മകള്‍ ശാരദയും ഇന്ത്യന്‍ എക്‌സ്പ്രസ് കറസ്‌പോണ്ടന്റ് ലീല മേനോനും ഉണ്ടായിരുന്നു. ആ പെണ്‍കുട്ടിയെ മാത്രം പ്രത്യേകം വിളിച്ച് അവള്‍ക്ക് നേരിട്ട ദുരന്തമെന്താണെന്ന് ഒരു നോട്ട്ബുക്കിലെഴുതാന്‍ അവളോട് പറഞ്ഞു. നോട്ട്ബുക്കും കൊടുത്തു.

അവള്‍ പറഞ്ഞ കഥ എന്റെ മകള്‍ ശാരദയാണ് എഴുതിയെടുത്തത്. ലീലാമേനോന്‍ വളരെ കഴിവുള്ള ഒരു ജേര്‍ണലിസ്റ്റാണ്. സ്ത്രീപീഡനത്തിനെതിരായ പോരാട്ടത്തിലെ ഒരു ധീരവനിതായണവര്‍. അവരുടെ  സഹായിയും സുഹൃത്തുമായിരുന്നു എന്റെ മകള്‍ ശാരദ. ശാരദ അമേരിക്കയില്‍ പോയി ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.എസ് ഡിഗ്രിയെടുത്തു മടങ്ങിവന്നവളാണ്.

ആ രണ്ടു മനശാസ്ത്രജ്ഞകളും കൂടെ പെണ്‍കുട്ടിയെ നോവിക്കാതെ ഓരോ വിവരവും ചോദിച്ച് ചോദിച്ച് മനസിലാക്കി എഴുതിയെടുത്തു. അന്നു തന്നെ ഞാന്‍ ടെലിഫോണ്‍ ചെയ്ത് ഹൈക്കോടതിയിലെ യുവ അഭിഭാഷകനായ പി.വി സുരേന്ദ്രനാഥിനയും വിളിച്ചിരുന്നു. പെണ്‍കുട്ടിയുടെ ആത്കഥാകഥനം കേട്ടതിന് ശേഷം ഞങ്ങള്‍ ആ പെണ്‍കുട്ടിയെ ഞങ്ങളുടെ ഓഫീസ് റൂമില്‍ വിളിപ്പിച്ചു.

അനുഭാവപൂര്‍വ്വമെങ്കിലും വളരെ നിശിതമായിട്ടാണ് ഞാന്‍ അവളെ ചോദ്യം ചെയ്തത്. പറഞ്ഞത് മുഴുവന്‍ അതിശയോക്തി കലരാത്ത പച്ചപരമാര്‍ത്ഥമായിരുന്നു എന്നെനിക്ക് മനസ്സിലായി. എന്നാല്‍ തന്റെ അനുഭവങ്ങള്‍ കാണിച്ച് എ.കെ ആന്റണിക്ക് പരാതി കൊടുത്തപ്പോള്‍ അദ്ദേഹം വേണ്ട പരിഗണന നല്‍കിയില്ലെന്നും ഏതോ ഒരു പോലീസുദ്യോഗസ്ഥനെ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ഉത്തരവിട്ടുവെന്നും അതിന് ശേഷം ഒന്നും നടന്നിട്ടില്ലെന്നും അവള്‍ പരാതി പറഞ്ഞു.

ആ പെണ്‍കുട്ടിക്കുണ്ടായ ദുരന്താനുഭവങ്ങള്‍ ഞാനിവിടെ വിവരിക്കുന്നില്ല. സൂര്യനെല്ലി പെണ്‍കുട്ടിയുടെ അനുഭവം കേട്ടിട്ട് അഞ്ച് പെണ്‍കുട്ടികളുടെ പിതാവായ എനിക്ക് തീവ്രമായ മനോവേദനയുണ്ടായി. ഞാനൊരു അഭിഭാഷകനാണെന്ന് പോലും മറന്നുപോയി. ഇത്തരം ഹീന പ്രവര്‍ത്തികള്‍ കാട്ടുന്നവരുടെ ചെയ്തികള്‍ പുറത്തുകൊണ്ടുവരികയും അവരെ പ്രോസിക്യൂട്ട് ചെയ്യുകയും ചെയ്യേണ്ടത് ഏതൊരു ജനാധിപത്യ ഗവണ്‍മെന്റിന്റേയും കര്‍ത്തവ്യമായിട്ടാണ് എനിക്ക് തോന്നിയത്.

അടുത്ത പേജില്‍ തുടരുന്നു

Advertisement