കണ്ണൂര്‍: പ്രകാശ് കാരാട്ട് സൗമ്യനായ കമ്മ്യൂണിസ്റ്റുകാരനാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍. മറ്റുള്ളവരുടെ അഭിപ്രായം കേള്‍ക്കുകയും മറ്റുള്ളവര്‍ പറയുന്നത് മനസ്സിലാകുകയും ചെയ്യുന്ന നേതാവാണ് കാരാട്ടെന്നും ദേവരാജന്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ പ്രസ്താവന മുസ്ലിംകള്‍ക്കെതിരല്ലെന്നും ഇങ്ങനെ വ്യാഖ്യാനിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയതാല്‍പ്പര്യമാണെന്നും ദേവരാജന്‍ ആരോപിച്ചു. പോപ്പുലര്‍ഫ്രണ്ടിന്റെ ഓഫീസുകളില്‍ നടത്തിയ റെയ്ഡില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം മുഖ്യമന്ത്രി അത്തരം പ്രസ്താവന നടത്തിയതെന്നും ജി ദേവരാജന്‍ അഭിപ്രായപ്പെട്ടു.