എഡിറ്റര്‍
എഡിറ്റര്‍
‘വരും തലമുറ ഇത് ചോദ്യം ചെയ്യും’; ആള്‍ക്കുട്ട കൊലപാതകങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി രാഷ്ട്രപതി
എഡിറ്റര്‍
Saturday 1st July 2017 11:02pm

 


ന്യൂഡല്‍ഹി: ബീഫിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങളെ നിശിതമായി വിമര്‍ശിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ആള്‍ക്കുട്ട കൊലപാതകങ്ങളില്‍ വേദനയുണ്ടെന്ന് പറഞ്ഞ രാഷ്ട്രപതി ഗോസംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ക്ക് എത്രയും വേഗം അറുതി വരുത്തണമെന്നും ഇല്ലെങ്കില്‍ വരും തലമുറ ഇത് ചോദ്യം ചെയ്യും എന്നും രാഷ്ട്രപതി പറഞ്ഞു. നാഷനല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ സ്മരണിക പ്രകാശനവും വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.


Also Read: ‘അതിന് കുംബ്ലെയാണോടേയ് പന്തെറിയുന്നത്’; കോഹ്‌ലി പുറത്തായപ്പോള്‍ കുംബ്ലെ വിവാദം കുത്തിപ്പൊക്കിയ കമന്റേറ്ററിന് ആരാധകരുടെ പൊങ്കാല


ആള്‍ക്കൂട്ടം നടത്തുന്ന ആക്രമണങ്ങളും കൊലപാതകവും നിയന്ത്രണാതീതമായി വര്‍ധിച്ചുവരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് അവസാനിപ്പിക്കേണ്ടതാണ്. ആളുകള്‍ കൊല്ലപ്പെടുകയും ആള്‍ക്കൂട്ടം നിയന്ത്രണം വിട്ട് ആക്രമണങ്ങള്‍ നടത്തുന്നമായ വാര്‍ത്തകളാണ് ടിവിയിലും പത്രങ്ങളിലും ഉള്ളത്.അന്ധകാര ശക്തികളില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ പൗരന്‍മാരുടെയും മാധ്യമങ്ങളുടെയും നിതാന്ത ജാഗ്രത അത്യന്താപേഷിതമാണെന്നും രാഷ്ട്രപതി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലുള്ള സര്‍ക്കാര്‍ അധികാരമേറ്റശേഷം രാജ്യത്ത് പശുവിന്റെ പേരിലുള്ള ആക്രമണങ്ങളില്‍ 23പേര്‍ കൊല്ലപെട്ടിരുന്നു ഉത്തരേന്ത്യയിലാണ് ഇത്തരം ആക്രമണങ്ങളില്‍ ഏറെയും നടന്നത്. ബി.ജെ.പി സര്‍ക്കാറും ബി.ജെ.പി അനുകൂല സംഘടനയും പശു സംരക്ഷണത്തിനുവേണ്ടി നടത്തുന്ന പ്രചരണങ്ങളും ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും പശുസംരക്ഷണത്തിന്റെ പേരില്‍ കൊണ്ടുവന്ന നിയമങ്ങളും ഇത്തരം ആക്രമണങ്ങള്‍ക്ക് വളമായെന്ന് ടൈംസ് ഓഫ് ഇന്ത്യ വിലയിരുത്തുന്നു.


Don’t Miss: ഗാന്ധിയെ കൊന്നത് ‘ആള്‍കുട്ടത്തിലെ ഏതോ ഒരാള്‍’;വിവാദമായി ഗുജറാത്തിലെ ഗാന്ധി മ്യൂസിയം


പല ആക്രമണങ്ങളിലും വലിയ പ്രതിഷേധങ്ങള്‍ക്കുശേഷമാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് പേരിനെങ്കിലും നടപടിയുണ്ടായത്. ദാദ്രിയില്‍ അഖ്‌ലാഖിനെതിരെയുണ്ടായ ആക്രമണത്തിലും, ഉന സംഭവത്തിലുമെല്ലാം ഇതുതന്നെയായിരുന്നു അവസ്ഥ.

Advertisement