എഡിറ്റര്‍
എഡിറ്റര്‍
മതമൗലിക സംഘടനകള്‍ സമൂഹത്തിന് ഭീഷണി: ദിഗ്‌വിജയ് സിങ്
എഡിറ്റര്‍
Tuesday 7th January 2014 7:42pm

dig-vijay-singh

ന്യൂദല്‍ഹി: മൗലിക സംഘടനകള്‍ സമൂഹത്തിന് ഭീഷണിയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ##ദിഗ്‌വിജയ് സിങ്. മാധ്യമങ്ങളോടായിരുന്നു ദിഗ്‌വിജയ് സിങ്ങിന്റെ പരാമര്‍ശം.

മുസ്‌ലീം മതമൗലികവാദികളായാലും ഹിന്ദു മതമൗലികവാദികളായാലും അവര്‍ സമൂഹത്തിന് ഉയര്‍ത്തുന്ന ഭീഷണി വളരെ വലുതാണ്.  ദിഗ്‌വിജയ് സിങ് പറഞ്ഞു.

മധ്യപ്രദേശിലെ മീവാട്ടില്‍ നിന്നും  ലഷ്‌കര്‍ ഇ ത്വയ്ബ പ്രവര്‍ത്തകരായ രണ്ട് പേരെ പിടികൂടിയതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു ദിഗ് വിജയ് സിങ്ങിന്റെ മറുപടി.

കഴിഞ്ഞ മാസമാണ് ഇവരെ പിടികൂടിയത്. മുസാഫര്‍ നഗറിലെ അഭയാര്‍ത്ഥികളെ സ്വാധീനിക്കാന്‍ ലഷ്‌കര്‍ ഇ ത്വയ്ബ ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

Advertisement