Categories

മ­മ­ത­യു­ടെ റാ­ലി­ക്ക് മാ­വോ­വാ­ദി­ക­ളുടെ പി­ന്തു­ണ­

കൊല്‍ക്ക­ത്ത: തൃ­ണ­മുല്‍ കോണ്‍­ഗ്ര­സി­ന് മാ­വോ­വാ­ദി­ക­ളു­ടെ തുറന്ന പി­ന്തു­ണ. തൃ­ണ­മുല്‍ കോണ്‍­ഗ്ര­സ് അ­ധ്യ­ക്ഷയും കേ­ന്ദ്ര റെ­യില്‍­വേ മ­ന്ത്രി­യുമാ­യ മ­മ്­താ­ബാ­നര്‍ജി ഓ­ഗ­സ്റ്റ് 9ന് മാ­വോ­വാ­ദി­ക­ളു­ടെ ആസ്ഥാ­ന ന­ഗ­രമാ­യ ലാല്‍­ഘ­റില്‍ ന­ട­ത്താ­നി­രി­ക്കു­ന്ന റാ­ലി­ക്ക് പ­ര­സ്യ­മാ­യി പിന്തു­ണ പ്ര­ഖ്യാ­പി­ച്ചി­രി­ക്കു­കായ­ണ് മ­വോ­വാ­ദി ഉ­ന്ന­ത നേ­താ­വ് കി­ഷന്‍ജി. ഇ­ത് പശ്ചി­മ ബം­ഗാ­ളില്‍ രാ­ഷ്ട്രീ­യ കൊ­ടും­ങ്കാ­റ്റ് ഉ­യര്‍­ത്തി­യി­ട്ടുണ്ട്.

റാ­ലി­ക്ക് പൂര്‍­ണ പിന്തു­ണ നല്‍­കു­മെ­ന്ന് കി­ഷന്‍­ജി പി ടി ഐ­യോട്് പ­റഞ്ഞു. മാ­വോ­വാ­ദി­ക­ളു­ടെ സം­ഘ­ട­നയാ­യ പീ­പ്പിള്‍­സ ്­ക­മ്മി­റ്റി ഏ­ഗെ­യന്‍­സ്­റ്റ് പോ­ലി­സ് അ­ട്രോ­സി­റ്റീ­സും ­( പി സി പി എ)­റാ­ലി­യില്‍ പ­ങ്കെ­ടു­ക്കു­മെ­ന്ന വാര്‍­ത്ത­ക്ക് പി­റ­കെ­യാ­ണ് കി­ഷന്‍­ജി­യു­ടെ വ്യ­ക്ത­മാ­ക്കല്‍.

റാ­ലി­യില്‍ പ­ങ്കു­ചേ­രു­ന്ന എല്ലാ­വ­രെയും ജം­ഗിള്‍ മ­ഹ­ലി­ലെ പ്ര­വര്‍­ത്ത­കര്‍ സം­ര­ക്ഷി­ക്കു­മെന്നും അ­ദ്ദേ­ഹം ത­ന്റെ പ്ര­സ്­താ­വ­ന­യില്‍ പ­റഞ്ഞു.

ഭീ­ക­ര­വാ­ദം ഇല്ലാ­താ­ക്കു­ന്ന­തി­നു­വേ­ണ്ടി­യുള്ള രാ­ഷ്ട്രീ­യേ­ത­ര റാ­ലി­യാ­ണ് ഇ­ത്. അ­തൊ­രു വി­ജ­യ­മാ­വാന്‍ ഞ­ങ്ങള്‍ പ­രി­ശ്ര­മി­ക്കു­മെന്നും ഒ­ളി­വില്‍ ക­ഴി­യു­ന്ന നേ­താ­വ് പ­റഞ്ഞു. സ്വാ­മി അ­ഗ്നി­വേശ്, മേ­ധ പാ­ട്കര്‍, ബി­ഭാ­ഷ് ച­ക്ര­ബര്‍­ത്തി തു­ട­ങ്ങി­യ­വര്‍ പ­ങ്കെ­ടു­ക്കു­ന്ന­തു­കൊ­ണ്ടാ­ണ് ഇ­തി­നെ പി­ന്തു­ണ­യ്­ക്കു­ന്ന­തെന്നും അ­ദ്ദേ­ഹം വ്യ­ക്ത­മാക്കി.

പോ­ലി­സിന്റെ അ­ക്ര­മങ്ങ­ളെ എല്ലാ­കാ­ലത്തും ചെ­റു­ത്തു­നി­ന്ന ജ­ന­ങ്ങ­ളാ­ണ് ലാല്‍­ഘ­റി­ലേത്. പോ­ലിസും സി പി ഐ എമ്മും ജ­നങ്ങ­ളെ റാ­ലി­യില്‍ പ­ങ്കെ­ടു­ക്കാ­തി­രി­ക്കാന്‍ ഭ­യ­പ്പെ­ടു­ത്തു­ക­യാ­ണെ­ന്ന് അ­ദ്ദേ­ഹം ആ­രോ­പിച്ചു. പോ­ലി­സി­നെ വി­ശ്വ­സി­ക്ക­രു­തെന്നും അ­വര്‍ പാ­ര്‍­ട്ടി­ക്ക വേ­ണ്ടി­യാ­ണ് പ്ര­വര്‍­ത്തി­ക്കു­ന്ന­തെ­ന്നും അ­ദ്ദേ­ഹം പ­റഞ്ഞു.

അ­തേ­സ­മ­യം, ഇട­തു­പക്ഷ­ത്തെ ഭ­ര­ണ­ത്തില്‍ നിന്നും ഇ­റ­ക്കു­ന്ന­തി­നു­വേ­ണ്ടി മ­മ­ത്­ബാ­നര്‍­ജി മാ­വോ­വാ­ദി­ക­ളു­ടെ പ­ക്ഷം ചേര്‍­ന്ന് ഏ­ത­റ്റം­വ­രെ­യും­ പോ­വു­ന്ന പ്ര­വ­ണ­ത­ നല്ല­തെല്ല­ന്ന് മു­ഖ്യ­മന്ത്രി ബു­ദ്ധ­ദേ­ബ് ഭ­ട്ടാ­ചാര്‍­ജി പ­റ­ഞ്ഞു.

എ­ന്നാല്‍ കു­റ­ച്ചു­മാ­സം മു­മ്പ് മ­മ്­ത മാ­വോ­വാ­ദി­കളും സി പി ഐ എമ്മും ഒ­രേ നാ­ണ­യ­ത്തി­ന്റെ ഇ­രു വ­ശ­ങ്ങ­ളാ­ണെ­ന്ന് ആ­രോ­പി­ച്ചി­രുന്നു. മാ­വോ­വാ­ദിക­ളെ നി­രോ­ധി­ച്ചതു­പോ­ലെ സി പി ഐ എ­മ്മി­നെയും നി­രോ­ധി­ക്ക­ണ­മെന്നും അ­വര്‍ അ­ന്ന് പ­റ­ഞ്ഞി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.