എഡിറ്റര്‍
എഡിറ്റര്‍
ടെലകോം മേഖലയിലെ പൂര്‍ണ സ്വദേശിവത്ക്കരണം സെപ്റ്റംബര്‍ 2 മുതല്‍
എഡിറ്റര്‍
Thursday 25th August 2016 3:33pm

labor_telecom

 

റിയാദ്: ടെലകോം മേഖലയിലെ സ്വദേശിവത്ക്കരണം സെപ്റ്റംബര്‍ 2 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

ഇതിനകം തന്നെ 40000 പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ടെലകോം മേഖലയിലുള്ള വിവിധ പരിശീലന പദ്ധതികള്‍ നല്‍കിയിട്ടുണ്ട്. ഹ്യമണ്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫണ്ടും ടെക്‌നിക്കല്‍ കോര്‍പ്പറേഷന്റേയും സഹകരണത്തോടെയായിരുന്നു പരിശീലന പരിപാടികള്‍.

ടെലകോം മേഖലയില്‍ സ്വദേശിവത്ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ആറ് മാസത്തെ സമയമായിരുന്നു അനുവദിച്ചിരുന്നത്. ആദ്യഘട്ടത്തില്‍ 50 ശതമാനം സ്വദേശിവ്തക്കരണമായിരുന്നു ലക്ഷ്യമിട്ടത്.

എന്നാല്‍ സെപ്റ്റംബര്‍ രണ്ടോടെ പൂര്‍ണമായും അതില്‍ എത്തിച്ചേരാനാണ് തീരുമാനം. മൊബൈല്‍നിര്‍മാണ, വിതരണ രംഗത്തും മെയിന്റനന്‍സ് രംഗത്തും സൗദി പൗരന്‍മാര്‍ മാത്രം ജോലി ചെയ്താല്‍ മതിയെന്നും മന്ത്രാലയം ഉത്തരവിട്ടിരുന്നു.

Advertisement