Administrator
Administrator
ഫുക്കുഷിമ: ആണവപ്രതിസന്ധിയുടെ നിരക്ക് ഏഴിനു മുകളില്‍
Administrator
Tuesday 12th April 2011 10:57am

fukushima radiation level raised in tokyo, japan ടോക്കിയോ: ഫുക്കുഷിമ നിലയത്തിലെ സ്‌ഫോടനത്തിന്റെ ഫലമായുണ്ടായ ആണവപ്രതിസന്ധിയുടെ തോത് ഏഴുശതമാനത്തിന് മുകളിലെത്തിയതായി റിപ്പോര്‍ട്ട്. ഏറ്റവും ഉയര്‍ന്ന അളവിനും മുകളിലാണിത്. 1986ല്‍ ചെര്‍ണോബിലില്‍ നടന്ന ആണവദുരന്തത്തിന്റെ സമയത്തായിരുന്നു തോത് ഏഴുശതമാനത്തിലെത്തിയത്.

അതിനിടെ കഴിഞ്ഞദിവസം റിക്ടര്‍സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനം നടന്നിരുന്നു. ഭുചലനത്തില്‍ ആര്‍ക്കും ജീവഹാനി സംഭവിച്ചതായി റിപ്പോര്‍ട്ടില്ല. ഒരുമാസം മുമ്പുണ്ടായ കനത്ത ഭൂചലനത്തിലും തുടര്‍സുനാമിയിലും ഇതുവരെ 28,000 ആളുകള്‍ മരിച്ചുവെന്നാണ് കണക്ക്.

ഫുക്കുഷിമയിലെ ഡെയ്ച്ചി റിയാക്ടറിലുണ്ടായ സ്‌ഫോടനമാണ് ആണവ വികിരണത്തിന് കാരണമായത്. തുടര്‍ന്ന് വികിരണം ജലത്തിലും വായുവിലും കടലിലും ഭക്ഷ്യവസ്തുക്കളിലേക്കും പടരുകയായിരുന്നു. വികിരണം പൂര്‍ണമായും അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ടെപ്‌കോ അറിയിച്ചു.

Advertisement