ടോക്ക്യോ:ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തിലെ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചതായി റിപ്പോര്‍ട്ട്.

സുനാമി ആഞ്ഞടിച്ച് നാശംവിതച്ച ആണവനിലയത്തിലെ അണുവികിരണം നിയന്ത്രിക്കുന്ന ആളാണ് മരിച്ചത്. റിയാക്ടറിലെ മലിനജലം പുറന്തള്ളവെയാണ് ഇയാള്‍ കുഴഞ്ഞുവീണത്. 60 കാരനായ ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അണുവികിരണമേറ്റല്ല മരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.