ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിനു ശേഷം പെട്രോളിന് നാലു രൂപയും ഡീസലിന് രണ്ടു രൂപയും വര്‍ധിപ്പിക്കാന്‍ സാധ്യത. വില വര്‍ധിപ്പിക്കണമെന്ന എണ്ണക്കമ്പനികളുടെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലാണ്. പ്രതിദിനം 410 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നാണ് എണ്ണകമ്പനികളുടെ വാദം. ഇതിനു പുറമെ പാചകവാതകത്തിന് സിലിണ്ടറിന് 70 രൂപ വര്‍ധിപ്പിക്കണമെന്നും എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വില നിര്‍ണ്ണയത്തിന് കേന്ദ്രം എണ്ണ കമ്പനികള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ടെങ്കിലും കമ്പനികളെല്ലാം ഇപ്പോഴും പൊതുമേഖലയില്‍ തന്നെയാണ്. അതുകൊണ്ടാണ് വില വര്‍ധനവിന് കേന്ദ്ര സര്‍ക്കാറിന്റെ ഉന്നതാധികാര സമിതിയുടെ തീരുമാനം വേണ്ടിവരുന്നത്.

Subscribe Us:

ഉത്തര്‍പ്രദേശിലെ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാവുന്ന മാര്‍ച്ച് മൂന്നിനു ശേഷമായിരിക്കും ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക. രാജ്യാന്തര വിപിണിയിലെ വിലകയറ്റത്തിനനുസരിച്ച് ആഭ്യന്തര വിപണിയിലും വില വര്‍ധിപ്പിക്കണമെന്നാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ ആവശ്യം.

Malayalam news

Kerala news in English