കൊച്ചി: ലോറിവാടക വര്‍ധിച്ചതോടെ പഴം, പച്ചക്കറി, ഇറച്ചിക്കോഴി, മുട്ട വില വര്‍ധിക്കാന്‍ സാധ്യത. പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിച്ചതോടെ ലോറിവാടക 20 ശതമാനം കൂട്ടാനാണ് കോയമ്പത്തൂരിലെ ജില്ലാ ലോറി ഉടമസംഘം തീരുമാനിച്ചിരിക്കുന്നത്.

കോയമ്പത്തൂരില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നുമാണ് കേരളത്തിലേക്കുള്ള ഇറച്ചിയും പച്ചക്കറികളുടെയും മുഖ്യപങ്കും വരുന്നത്. കോയമ്പത്തൂരില്‍ നിന്നും പ്രതിദിനം 500 ലധികം ലോറികളാണ് പച്ചക്കറിയുമായി അതിര്‍ത്തികടന്ന് കേരളത്തിലെത്തുന്നത്. പൊള്ളാച്ചി, തേനി, മേട്ടുപ്പാളയം എന്നിവിടങ്ങളില്‍ നിന്നും പച്ചക്കറിയെത്തുന്നുണ്ട്. തമിഴ്‌നാട്ടില്‍ മഴയുടെ അളവ് കുറഞ്ഞതും പച്ചക്കറി വില ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്.