എഡിറ്റര്‍
എഡിറ്റര്‍
ഇന്ധന വില വീണ്ടും വര്‍ധിക്കുന്നു
എഡിറ്റര്‍
Thursday 17th May 2012 10:28am

ന്യൂദല്‍ഹി: ഇന്ധന വില വന്‍ തോതില്‍ വര്‍ധിക്കുമെന്ന് സൂചന. പെട്രോളിന് അഞ്ചും ഡീസലിന് മൂന്നും പാചകവാതകത്തിന് 50 രുപയുമാണ് കൂടാന്‍ സാധ്യത.ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി ഇന്നലെ രാജ്യസഭയില്‍ ഇന്ധന വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന സൂചനയാണ് നല്‍കിയത്. എന്നാല്‍ ഇന്ധന വില കൂട്ടുന്നതിന് മുന്നോടിയായി എണ്ണയിലെ സബ്‌സിഡി എടുത്തു മാറ്റുകയായിരിക്കും ചെയ്യുകയെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ശാസ്ത്ര ഉപദേശക സമിതി ചെയര്‍മാന്‍ സി.രംഗരാജന്‍ പറഞ്ഞു.അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചതിനാല്‍ സര്‍ക്കാര്‍ പ്രതിസന്ധിഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം മാത്രമായിരിക്കും വില വര്‍ധനവ് ഉണ്ടാവുകയെന്നും സൂചനയുണ്ട്. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പെട്രോളിന് മൂന്ന് രൂപ വര്‍ധിപ്പിക്കുമെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നതാണ്. എന്നാലിപ്പോള്‍ പെട്രോളിന് പുറമെ ഡീസലിനും പാചകവാതകത്തിനും വില വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ മുന്‍കൈ എടക്കുന്നത്.

Advertisement