എഡിറ്റര്‍
എഡിറ്റര്‍
ഡീസല്‍ വില വര്‍ധന: ബസുടമകള്‍ സമരത്തിലേക്ക്
എഡിറ്റര്‍
Friday 31st January 2014 11:59pm

bus-stand

തിരുവനന്തപുരം: ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്.

വിലവര്‍ധനക്ക് ആനുപാതികമായി യാത്രാനിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍  മുന്നറിയിപ്പില്ലാതെ ബസുകള്‍ ഷെഡില്‍ കയറ്റിയിടുമെന്ന് ആള്‍ ബസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി വ്യക്തമാക്കി.

ഡീസലിന് 50 പൈസയാണ് കൂട്ടിയതെങ്കിലും നികുതിയടക്കം 63 പൈസയുടെ വര്‍ധനവാണുണ്ടാകുന്നതെന്നും ഇപ്പോള്‍തന്നെ നഷ്ടത്തിലായ വ്യവസായത്തിന്റെ നടുവൊടിക്കുന്നതാണ് പുതിയ വര്‍ധനവെന്നും ബസുടമകള്‍ പറഞ്ഞു.

നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ബുധനാഴ്ച സ്വകാര്യ ബസുടമകള്‍ സമരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സമരം മാറ്റിവെക്കുകയാണുണ്ടായത്.

നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ജനവരി 29 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നായിരുന്നു ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചിരുന്നത്.

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സാധാരണക്കാരന് മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും ബസ് ഉടമകളുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും  മന്ത്രി ഉറപ്പ് നല്‍കിയതായി അന്ന് ബസുടമകള്‍ ചര്‍ച്ചക്ക് ശേഷം പറഞ്ഞിരുന്നു.

Advertisement