Categories

കൊച്ചിയില്‍ വീണ്ടും എണ്ണ പര്യവേഷണം

cochi-fuelകൊച്ചി: സാങ്കേതിക തകരാറുകള്‍ മൂലം മൂന്നാഴ്ചയായി നിര്‍ത്തിവെച്ചിരുന്ന കൊച്ചി ആഴക്കടല്‍ എണ്ണ പര്യവേഷണം വീണ്ടും തുടങ്ങി. പാറ തുളക്കുന്ന ഡ്രില്ലിന് തകരാറ് സംഭവിച്ചതായിരുന്നു പര്യവേഷണം നിര്‍ത്തിവെക്കാന്‍ കാരണം. ഇത് പരിഹരിച്ചിട്ടുണ്ട്.

നേരത്തെ നടത്തിയ പര്യവേഷണത്തിന്റെ ഫലങ്ങള്‍ സംബന്ധിച്ച് വിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷം പുതിയ സ്ഥലത്താണ് പര്യവേഷണം ആരംഭിച്ചത്. ഇവിടെ നിന്നും സാമ്പിളുകള്‍ ശേഖരിച്ചു തുടങ്ങി. ഡ്രില്ലിങ് നടത്തുന്ന കപ്പലിലെ ലബോറട്ടറിയിലും മുംബൈയിലുമണ്് ഇവ പരിശോധിക്കുന്നത്.

പ്രതിദിനം നാല് കോടി രൂപയാണ് ഖനനത്തിന് ചെലവാകുന്നത്. ഇക്കഴിഞ്ഞ ആഗസ്ത് 2 നാണ് ഖനനം ആരംഭിച്ചത്. പര്യവേഷണം സംബന്ധിച്ച വിശദറിപ്പോര്‍ട്ട് കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദേവറയ്ക്ക് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ മൂന്നാഴ്ചക്കാലം പര്യവേഷണം നിര്‍ത്തിവച്ചുവെങ്കിലും പ്രതിദിനം നാല് കോടി രൂപ ഡ്രില്ലിങ് കപ്പലിന്റെ ചെലവിനായി നല്‍കേണ്ടി വന്നു. റിലയന്‍സ് എണ്ണ കമ്പനിയില്‍ നിന്നാണ് കപ്പല്‍ വാടക്കെടുത്തത്.


LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.