മുംബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനെ കുറിച്ച് പറയുമ്പോള്‍ ഏതൊരു ക്രിക്കറ്റ് താരവും വാചാലരാകുന്നത് പതിവാണ്.

സച്ചിന്‍ എന്ന വ്യക്തിയെ ആദ്യമായി കണ്ടുമുട്ടിയ ദിവസം തന്നെ അദ്ദേഹം ജനിച്ചത് ക്രിക്കറ്റിന് വേണ്ടിയാണെന്ന് മനസിലായിരുന്നെന്നാണ് മുന്‍ താരം രാഹുല്‍ ദ്രാവിഡ് പറയുന്നത്.

Ads By Google

സച്ചിനൊപ്പം മത്സരങ്ങള്‍ കളിക്കാന്‍ കഴിഞ്ഞതും അദ്ദേഹത്തിന്റെ കൂടെ ഡ്രസിങ് റൂമില്‍ സമയം ചിലവഴിച്ചതും ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളായിരുന്നെന്നും ദ്രാവിഡ് പറയുന്നു.

രാജ്യാന്തര ക്രിക്കറ്റില്‍ നൂറ് സെഞ്ച്വറി തികയ്ക്കുകയെന്ന് അപൂര്‍വ നേട്ടം കൊയ്യുന്ന ഒരു വ്യക്തിയാണ് സച്ചിന്‍. അദ്ദേഹത്തെ കുറിച്ച് പറയാന്‍ വാക്കുകളില്ല.

സച്ചിന്റെ ജനനം തന്നെ ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടിയാണെന്ന് തോന്നിപ്പോയ പല അനുഭവങ്ങളുമുണ്ടായിട്ടുണ്ട്. സച്ചിന്റെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം തന്നെ അറിയപ്പെടുന്ന അവസരങ്ങള്‍ ഒട്ടനവധിയാണ്. സച്ചിന്റെ പ്രതിഭയ്ക്ക് മുന്നില്‍ വാക്കുകള്‍ മതിയാകാതെ വരാറുണ്ട്.

രാജ്യാന്തര മത്സരങ്ങളോട് വിടപറയാനുള്ള തീരുമാനം അദ്ദേഹം അടുത്തൊന്നും എടുക്കരുതെന്നാണ് പറയാനുള്ളത്. സച്ചിനില്‍ നിന്നും ഇന്ത്യയ്ക്ക് ഇനിയും ഏറെ ലഭിക്കാനുണ്ട്- ദ്രാവിഡ് പറഞ്ഞു.