എഡിറ്റര്‍
എഡിറ്റര്‍
മാനംകാക്കല്‍ കൊലയ്‌ക്കെതിരെ യുദ്ധത്തിനൊരുങ്ങി സിഖ് വനിത
എഡിറ്റര്‍
Saturday 25th August 2012 2:21pm

ലണ്ടന്‍: മാനംകാക്കല്‍ കൊലപാതകങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് വന്നിരിക്കുകയാണ് ബ്രിട്ടീഷ്-ഇന്ത്യന്‍ വനിത ജാസ്‌വിന്ദര്‍ സാംഗേറ. സ്വന്തം ജീവിതത്തിലെ അനുഭവങ്ങളാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ ജാസ്‌വിന്ദറിന് പ്രചോദനമായത്.

Ads By Google

ജാസ്‌വിന്ദറിന് 14 വയസസായപ്പോള്‍ അവരുടെ അമ്മ ഒരു പയ്യന്റെ പടം കാണിച്ചു. ജാസ് വിന്ദറിന് അയാള്‍ക്ക് വിവാഹം കഴിപ്പിച്ചു നല്‍കാമെന്ന് വാക്കുനല്‍കിയ കാര്യവും പറഞ്ഞു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന് മാതാപിതാക്കള്‍ ജാസ്‌വിന്ദറിനെ മുറിയില്‍ പൂട്ടിയിട്ടു.

എന്നാല്‍ വീട്ടില്‍ നിന്നും ജാസ്‌വിന്ദര്‍ ഓടി രക്ഷപ്പെട്ടു. അതോടെ മാതാപിതാക്കളുമായുള്ള ബന്ധവും അവസാനിപ്പിച്ചു. എന്നാല്‍ പിന്നീട് ഇതേ പ്രശ്‌നം നേരിടേണ്ടി വന്ന സഹോദരി ആത്മഹത്യ ചെയ്തപ്പോള്‍ ജാസ്‌വിന്ദര്‍ പ്രതികരിച്ചു.

മാനംകാക്കല്‍ കൊലപാതകങ്ങള്‍ക്കും നിര്‍ബന്ധിത വിവാഹങ്ങള്‍ക്കുമെതിരെ പ്രതികരിക്കുന്നതിനായി 1994ല്‍ കര്‍മ നിവാരണ എന്ന സംഘടനയ്ക്ക് ജാസ്‌വിന്ദര്‍ രൂപം നല്‍കി. സ്ത്രീകളുടെയും പുരുഷന്മാരുടെയുമുള്‍പ്പെടെ 500 ഓളം പരാതികളാണ് ഒരു മാസം ഇവര്‍ക്ക് ലഭിക്കുന്നത്.

‘ഡ്രൈവിങ് ടെസ്റ്റ് പാസായതിന് പെണ്‍കുട്ടികളെ കൊലചെയ്ത സംഭവങ്ങളടക്കം എന്റെ മുന്നിലെത്തിയിട്ടുണ്ട്. ഒരാണിനെ ചുംബിച്ചതിന്, ഭര്‍ത്താവിനോട് വിവാഹമോചനം ആവശ്യപ്പെട്ടതിന് സ്ത്രീകള്‍ കൊല്ലപ്പെട്ട സംഭവങ്ങളുണ്ട്. ‘ ജാസ്‌വിന്ദര്‍ പറഞ്ഞു.

Advertisement