Categories

ഫ്രണ്ട്ഷിപ്പ് ഒരുങ്ങുന്നു

sreejith-vijay

ശ്രീജിത്ത് വിജയ് നായകനാകുന്ന ഫ്രണ്ട്ഷിപ്പ് അണിയറയില്‍ ഒരുങ്ങുന്നു.

ത്രികോണപ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ശ്രീജിത്തിനെക്കൂടാതെ മറ്റുചില പുതുമുഖതാരങ്ങളും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നു. തമിഴിലും മലയാളത്തിലുമായിട്ടാണ് ചിത്രം ഇറങ്ങുന്നത്.

ഫാസില്‍ സംവിധാനം ചെയ്ത ലിവിങ് ടുഗതര്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രീജിത്ത് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. രതിനിര്‍വേദത്തിന് ശേഷം മാഡ് ഡാഡിലും 72 മോഡലിലുമെല്ലാം ശ്രീജിത്ത് അഭിനയിച്ചു.

കോളെജ് വിദ്യാര്‍ഥിയായ രാഹുലാണ് ശ്രീജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രം.

എന്‍ജിനീയറിങ് കഴിഞ്ഞ് മോഡലിങ്ങിലേയ്ക്ക് തിരിഞ്ഞ ശ്രീജിത്ത് ഭീമ, റിലയന്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കായി മോഡലായിട്ടുണ്ട്.

Tagged with: