ദുബൈ: ഗുരുവായൂര്‍ ഇരിങ്ങപ്പുറം പ്രദേശത്തു നിന്ന് യു.എ.ഇ. യിലെത്തിയവരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് ഇരിങ്ങപ്പുറത്തിന്റെ ഒന്നാം വാര്‍ഷികാഘോഷം സെപ്തംബര്‍ രണ്ട് വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഷാര്‍ജ സ്‌പൈസിലാന്‍ഡ് റസ്‌റ്റോറന്റില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഐ.എം.എഫ്. പ്രസിഡന്റ് ഇ. സതീഷ് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. സാഹിത്യരംഗത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടന യു.എ.ഇ. തലത്തില്‍ നടത്തിയ കവിതാ മത്സരത്തിലെ വിജയികള്‍ക്ക് കാവ്യദീപ്തി കവിതാ പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ സലീം അസോസിയേറ്റ്‌സ് എന്‍ജിനീയേഴ്‌സ് ആന്‍ഡ് ബില്‍ഡേഴ്‌സ് എം.ഡി. അര്‍.എ. സലീം നിര്‍വ്വഹിക്കും. തുടര്‍ന്ന് സംഗീത വിരുന്നും ഉണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 050 2265718, 050 5604802