Categories

ഫ്രണ്ട്‌സ് ഓഫ് ബഹ്റൈന്‍ ഇന്ത്യന്‍ ഐക്കണ്‍ 2017 പുരസ്‌കാരം പത്മശ്രീ മോഹന്‍ലാല്‍ ഏറ്റു വാങ്ങി

ബഹ്‌റൈന്‍: ഫ്രണ്ട്‌സ് ഓഫ് ബഹ്റൈന്‍ ഇന്ത്യന്‍ ഐക്കണ്‍ 2017 പുരസ്‌കാരം മെയ് 19 ന് ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടന്ന നിങ്ങളോടൊപ്പം എന്ന മെഗാ ഷോയില്‍ വച്ച് ആറായിരത്തില്‍പരം കാണികളെ സാക്ഷിയാക്കി പത്മശ്രീ മോഹന്‍ലാല്‍ ഫ്രണ്ട്‌സ് ഓഫ് ബഹ്റൈന്‍ രക്ഷാധികാരി എബ്രഹാം ജോണില്‍ നിന്നും ഏറ്റു വാങ്ങി.

ഫ്രണ്ട്‌സ് ഓഫ് ബഹ്റൈന്‍ രക്ഷാധികാരി ഡിക്‌സന്‍ സൈറസ്, ചെയര്‍മാന്‍ എഫ്.എം. ഫൈസല്‍, പ്രസിഡണ്ട് ജേൃാതിഷ് കൃഷ്ണ കുമാര്‍, സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു

ഫ്രണ്ട്‌സ് ഓഫ് ബഹ്റൈന്‍ 2015 ഏര്‍പ്പെടുത്തിയ പ്രഥമ ഇന്ത്യന്‍ ഐക്കണ്‍ പുരസ്‌കാരം ശ്രീ പി . വിജയന്‍ ഐ പി എസും, കഴിഞ്ഞ വര്ഷം ഇന്ത്യന്‍ ഐക്കണ്‍ 2017 പുരസ്‌കാരം മലയാള സിനിമയുടെ കാരണവര്‍ ആയ പത്മശ്രീ മധുവിനും ആണു ഏറ്റു വാങ്ങിയത്.

വിവിധ മേഖലകളിലുള്ള കഴിവുകള്‍ക്ക് പുറമേ എന്നും ജന പിന്തുണയില്‍ മികവ് പുലര്‍ത്തുന്ന വൃക്തി എന്നത് കൂടി അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ പ്രധാന മാനദണ്ഡമായിരുന്നു എന്നും ഫ്രണ്ട്‌സ് ഓഫ് ബഹ്റൈന്‍ ഭാരവാഹികള്‍ അറിയിച്ചു.