എഡിറ്റര്‍
എഡിറ്റര്‍
സ്വദേശികളെ പ്രവേശിപ്പിക്കാത്ത പാക്കിസ്ഥാനിലെ ഫ്രഞ്ച് ഹോട്ടല്‍ അടച്ചുപൂട്ടി
എഡിറ്റര്‍
Tuesday 7th January 2014 11:14pm

french

ഇസ്‌ലാമാബാദ്: സ്വദേശികള്‍ക്ക് പ്രവേശനം നിഷേധിച്ച പാക്കിസ്ഥാനിലെ ഫ്രഞ്ച് ഹോട്ടല്‍ അടച്ചുപൂട്ടി. ഇസ്‌ലാമാബാദിലെ തിരക്കേറിയ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലാണ് പോലീസ് റെയ്ഡിന് ശേഷം പൂട്ടിയത്.

പാക്കിസ്ഥാനികള്‍ക്ക് ഹോട്ടലില്‍ പ്രവേശനം അനുവദിച്ചിരുന്നില്ല. ഇതിനെതിരെ സ്വദേശികളില്‍ നിന്നും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വൈന്‍ അടക്കം  ഫ്രഞ്ച് വിഭവങ്ങളാണ് ഹോട്ടലില്‍ വിതരണം ചെയ്തിരുന്നത്.

മുസ്‌ലീങ്ങള്‍ക്ക് നിഷിദ്ധമായ പന്നിയിറച്ചിയും ഇവിടെ വിതരണം ചെയ്തിരുന്നു. സോഷ്യല്‍ മീഡിയകളില്‍ ഹോട്ടലിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഹോട്ടലിന്റെ നയം വിവാദമാകുന്നത്.

പ്രദേശത്തെ ജനങ്ങളുടെ സംസ്‌കാരം മാനിക്കുന്നത് കൊണ്ടാണ് പ്രവേശനം അനുവദിക്കാത്തതെന്നും ഹലാലല്ലാത്ത ഭക്ഷണങ്ങളാണ് റസ്റ്റോറന്റില്‍ വിതരണം ചെയ്യുന്നതെന്നും ഹോട്ടില്‍ ഉടമ വിശദീകരിച്ചിരുന്നു.

Advertisement