പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ നിന്ന് ഇന്ത്യയുടെ പ്രതീക്ഷയായ സാനിയ മിര്‍സ പുറത്തായി. രണ്ടാം റൗണ്ടില്‍ പോളണ്ടിന്റെ ആഗ്നിയേസ്‌ക റഡ്വാന്‍സ്‌കയാണ് ഇന്ത്യന്‍ താരത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്തത്. സ്‌കോര്‍ 2-6,4-6

സാനിയയും പുറത്തായതോടെ സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. നേരത്തേ പുരുഷവിഭാഗത്തില്‍ മല്‍സരിച്ച സോംദേവ് ദേവ് വര്‍മനും ഓപ്പണില്‍ നിന്നും പുറത്തായിരുന്നു.

അതിനിടെ റഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍, നൊവാക് ഡോക്കോവിക്, മരിയ ഷറപ്പോവ, സാമന്ത സ്‌റ്റോസര്‍ എന്നിവരും മൂന്നാംറൗണ്ടിലെത്തിയിട്ടുണ്ട്.