എഡിറ്റര്‍
എഡിറ്റര്‍
ഫ്രഞ്ച് ഓപ്പണ്‍ : സാറ ഇറാനിയും സാമന്തയും സെമിയില്‍
എഡിറ്റര്‍
Wednesday 6th June 2012 9:22am

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ ഇറ്റലിയുടെ സാറ ഇറാനിയും ആസ്‌ട്രേലിയന്‍ താരം സാമന്ത സ്‌റ്റോസറും സെമിഫൈനലില്‍ പ്രവേശിച്ചു.

വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ യഥാക്രമം ജര്‍മനിയുടെ ആന്‍ജലികെ കെര്‍ബറെയും സ്ലോവാക്യന്‍ താരം ഡൊമിനിക സിബുല്‍കോവയെയുമാണ് വീഴ്ത്തിയത്.(6-4, 6-1). ജര്‍മനിയുടെ പത്താം സീഡ് ആഞ്ജലിക്ക് കെര്‍ബറെ ഞെട്ടിച്ചാണ് 21ാം സീഡുകാരിയായ ഇറ്റലിയുടെ എറാനി മുന്നേറിയത് (6-3,7-6).

മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ കൂട്ട്‌കെട്ടായ മഹേഷ് ഭൂപതിയും സാനിയാ മിര്‍സയും അട്ടിമറി ജയത്തോടെ സെമിയിലെത്തി. ഒന്നാം സീഡുകളെ അട്ടിമറിച്ച് ലിയാന്‍ഡര്‍ പേസ് എലേന വെസ്‌നിന സഖ്യവും സെമിയില്‍ കടന്നു.

രണ്ടാം സീഡായ അമേരിക്കയുടെ മൈക്ക് ബ്രയാനേയും ചെക് റിപ്പബ്ലിക്കിന്റെ വെത പെഷ്‌ചെക്കിനേയുമാണ് ഭൂപതിസാനിയാ സഖ്യം മറികടന്നത്(6-2,6-3). 2010ലെ ജേതാക്കളാണ് ഏഴാം സീഡായ ഇന്ത്യന്‍ കൂട്ടുകെട്ട്. ഇന്ത്യയുടെ ലിയാണ്ടര്‍ പേസും റഷ്യയുടെ എലേന വെസ്‌നിന ജോഡി ക്വാര്‍ട്ടറില്‍ മാക്‌സ്മിര്‍നി ലീസല്‍ ഹ്യൂബര്‍ സഖ്യത്തെ (4-6, 7-5, 10-5) യാണ് തോല്പിച്ചത്.

സെമിയില്‍ ഇറാനിയും സ്‌റ്റോസറും തമ്മില്‍ ഏറ്റുമുട്ടും. അതേസമയം, ബ്രിട്ടന്റെ ആന്‍ഡി മറേയും സ്പാനിഷ് താരം റഫേല്‍ നദാലും പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ കടന്നു. 10ാം സീഡായ കെര്‍ബറിനെതിരെ 6-3, 7-6 എന്ന സ്‌കോറിനായിരുന്നു സാറ ഇറാനിയുടെ വിജയം. താരത്തിന്റെ ആദ്യ ഗ്രാന്‍ഡ് സ്‌ളാം സെമി ഫൈനല്‍ ബെര്‍ത്താണിത്.

Advertisement