എഡിറ്റര്‍
എഡിറ്റര്‍
കളിമണ്ണില്‍ വിരിഞ്ഞ പുതുവസന്തം; ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വീഡില്ലാത്ത ഒസ്റ്റാപെങ്കോയ്ക്ക്
എഡിറ്റര്‍
Saturday 10th June 2017 10:38pm

പാരിസ്: കളിമണ്‍ കോര്‍ട്ടില്‍ പുതുചരിത്രമെഴുതി ലാത്വിയന്‍ താരം യെലേന ഒസ്റ്റാപെങ്കോ. ആവേശം നിറഞ്ഞ കലാശപ്പോരാട്ടത്തിനൊടുവില്‍ ഫ്രഞ്ച് ഓപ്പണ്‍ കീരിടം നേടി ഒസ്റ്റപെങ്കോ. മൂന്നാം സീഡ് സിമോണ ഹാലെപ്പിനെ മറികടന്നാണ് ഇരുപതുകാരിയായ ഒസ്റ്റപെങ്കോ കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം കിരീടം നേടിയത്. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം വര്‍ധിത വീര്യത്തോടെ തിരിച്ചു വന്ന ലാത്വിയന്‍ താരം അവാസന രണ്ടും സെറ്റും കിരീടവും സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: 4-6, 6-4, 6-3


Also Read: ‘ആ തീരുമാനമാണ് ഞങ്ങളെ തോല്‍പ്പിച്ചത്’; ശ്രീലങ്കയോട് തോറ്റതിനു പിന്നില്‍ ധോണിയുടെ ഉപദേശം; വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി


ഇത് തന്റെ സ്വപ്നമായിരുന്നുവെന്നും 20 വയസ്സിനുള്ളില്‍ തന്നെ റോളണ്ട് ഗാരോസില്‍ കിരീടം നേടിയത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നുമായിരുന്നു മത്സര ശേഷം കളിമണ്‍ കോര്‍ട്ടിലെ പുതിയ രാജകുമാരിയുടെ പ്രതികരണം.

ടൂര്‍ണമെന്റിലാകെ 245 വിന്നറുകളുതിര്‍ത്ത ഒസ്റ്റപെങ്കോ ആ നേട്ടത്തില്‍ മറ്റു താരങ്ങളെയെല്ലാം പിന്നിലാക്കി. ഇതിന് മുമ്പ് ഗ്രാന്‍സ്ലാമിന്റെ മൂന്നാം റൗണ്ടിനപ്പുറം ഒസ്റ്റപെങ്കോ പോയിട്ടില്ല. അതേ സമയം 2014ലെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ മരിയ ഷറപ്പോവയോട് പരാജയപ്പെട്ട ഹാലെപ്പിന് ഇത്തവണയും കിരീടം കൈവിട്ടു.


Don’t Miss: ‘വസ്ത്രത്തിന് ഇറക്കം പോരാ’; നടി അമലാ പോളിന് നേരെ സദാചാര വാദികളുടെ അക്രമം


ലോക റാങ്കിങ്ങില്‍ 47-ാം സ്ഥാനത്തുള്ള ഒസ്റ്റപെങ്കോ ഫ്രഞ്ച് ഓപ്പണില്‍ സീഡില്ലാ താരമായാണ് കിരീടനേട്ടത്തില്‍ വരെയെത്തിയത്. ഒരു ഗ്രാന്‍സ്ലാം സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ ലാത്വിയന്‍ താരം, ഓപ്പണ്‍ എറയില്‍ റോളണ്ട് ഗാരോസില്‍ സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ സീഡില്ലാ താരം എന്നീ റെക്കോര്‍ഡുകളും കളിമണ്‍ കോര്‍ട്ടിലെ കിരീടനേട്ടത്തോടെ ഒസ്റ്റപെങ്കോ പിന്നിട്ടു.

Advertisement