എഡിറ്റര്‍
എഡിറ്റര്‍
ഫ്രഞ്ച് ഓപ്പണ്‍: ഫെഡററും ദ്യോകോവിച്ചും പ്രീക്വര്‍ട്ടറില്‍
എഡിറ്റര്‍
Sunday 3rd June 2012 1:04pm

പാരിസ്: ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ചും മുന്‍ ചാമ്പ്യന്‍ റോജര്‍ ഫെഡററും ഫ്രഞ്ച് ഓപണ്‍ ടെന്നിസിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു.

മൂന്നാം റൗണ്ടില്‍ ഫ്രഞ്ച്താരം നികോളസ് മഹതിനു മുന്നില്‍ രണ്ടാം സെറ്റില്‍ തോല്‍വി വഴങ്ങിയശേഷം തിരിച്ചടിച്ചാണ് ഫെഡറര്‍ നാല് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ തിരിച്ചടിച്ചത്. സ്‌കോര്‍ 6-3, 4-6, 6-2, 7-5

എന്നാല്‍ നികോളസ് ഡെവില്‍ഡറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ദ്യോകോവിച്ച് പ്രീക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍: 6-1, 6-2, 6-2. പ്രീക്വാര്‍ട്ടറില്‍ ഇറ്റലിയുടെ ആന്ദ്രെ സെപ്പിയാണ് ദ്യോകോവിച്ചിന്റെ എതിരാളി.

ടൈബ്രേക്കര്‍ പോരാട്ടത്തിനൊടുവില്‍ ഫ്രാന്‍സിന്റെ ഗെയ്ല്‍സ് സിമണിന്റെ കീഴടക്കി സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്‌റിനിക നാലാം റൗണ്ടില്‍ കടന്നു.

ആതിഥേയ താരം ജോ വില്‍ഫ്രഡ് സോങ്ങയാണ് എതിരാളി. അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോ, ചെക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിക് എന്നിവരും പ്രീക്വാര്‍ട്ടറില്‍ കടന്നു.

സ്‌പെയിനിന്റെ 14ാം സീഡ് താരം ഫെര്‍ണാണ്ടോ വെര്‍ഡാസ്‌കോയെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ അട്ടിമറിച്ചാണ് ഇറ്റാലിയന്‍ താരം മുന്നേറിയത്. മറ്റൊരു വനിതകളില്‍ മൂന്നാം നമ്പര്‍ താരം അഗ്‌നസ്‌ക റുഡ്വാന്‍സ്‌ക, അന ഇവാനോവിച്ച് എന്നിവര്‍ മൂന്നാം റൗണ്ടില്‍ പുറത്തായി.

Advertisement