എഡിറ്റര്‍
എഡിറ്റര്‍
ഫ്രഞ്ച് ഓപ്പണ്‍ : ഫെഡറര്‍ നാലാം റൗണ്ടില്‍
എഡിറ്റര്‍
Saturday 2nd June 2012 12:30pm

പാരീസ് : ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇതിഹാസതാരം റോജര്‍ ഫെഡറര്‍ നാലാം റൗണ്ടില്‍ കടന്നു. ലോക ഒന്നാം നമ്പര്‍ താരം നവാക് ദ്യോക്കോവിച്ചും നാലാം റൗണ്ടിലേക്ക് പ്രവേശിച്ചിട്ടുണ്ട്.

ഫ്രാന്‍സിന്റെ നിക്കോളാസ് മഹൂട്ടിനെയാണ് റോജര്‍ പരാജയപ്പെടുത്തിയത്. (6-3, 4-6, 6-2, 7-5). ഫ്രാന്‍സിന്റേതന്നെ നിക്കോളാസ് ഡെവില്‍ഡറിനെ തോല്‍പ്പിച്ചാണ് ദ്യോക്കോവിച്ച് നാലാം റൗണ്ടിലേക്ക കടന്നത്. (6-1, 6-2, 6-2)

വനിതാ വിഭാഗം സിംഗിള്‍സില്‍ മരിയാ ഷറപ്പോവയും കുസ്‌നെറ്റ്‌സോവയും മുന്നേറുകയാണ്. ജപ്പാന്റെ അയൂമി മൊറീറ്റോയെയാണ് ഷറപ്പോവ പരാജയപ്പെടുത്തിയത്. (61, 61). അഗ്‌നിയേസ്‌ക റാഡ്‌വന്‍സ്‌കെയായിരുന്നു കുസ്‌ന്റെ്‌റ്‌സോവയുടെ എതിരാളി (6-1, 6-2).

മിക്‌സഡ് ഡബിള്‍സില്‍ മുന്‍ലോക ഒന്നാം നമ്പര്‍താരം സറീനാ വില്യംസ് പുറത്തായി. ബോബ് ബ്രയാനായിരുന്നു സറീനയുടെ പങ്കാളി. അര്‍ജന്റീനയുടെ ഗിസലോ ഡുല്‍കോ എഡ്വാര്‍ഡോ ഷാന്‍ങ്ക് സഖ്യമാണ് പരാജയപ്പെടുത്തിയത്. (5-7, 6-3, 6-1)

Advertisement