എഡിറ്റര്‍
എഡിറ്റര്‍
‘ അവന്റെ മുഖം ഞാന്‍ ഇടിച്ച് പരത്തിയേനേ’; അവതാരകയെ ചുംബിക്കാന്‍ ശ്രമിച്ച ഫ്രഞ്ച് ടെന്നീസ് താരത്തെ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പുറത്താക്കി, വീഡിയോ കാണാം
എഡിറ്റര്‍
Wednesday 31st May 2017 1:42pm

പാരിസ്: തത്സമയ അഭിമുഖത്തിനെത്തിയ യുറോസ്‌പോര്‍ട്‌സ് ചാനല്‍ അവതാരകയെ ചുംബിക്കാന്‍ ശ്രമിച്ച ഫ്രഞ്ച് ടെന്നീസ് താരത്തെ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പുറത്താക്കി. ഫ്രഞ്ച് താരം മാക്‌സിം ഹാമുവിനെയാണ് അധികൃതര്‍ റോളംഗ് ഗാരോവില്‍ നിന്ന് പുറത്താക്കിയത്.


Also Read: ‘കീപ്പിംഗ് ആയിരുന്നേല്‍ ഞാന്‍ കലക്കിയേനേ!; കീപ്പിംഗ് വിട്ട് ഫീല്‍ഡ് ചെയ്യാനിറങ്ങിയ ധോണിയ്ക്ക് പിഴച്ചു, ചിരിയടക്കാനാകാതെ ക്രിക്കറ്റ് ലോകം, വീഡിയോ കാണാം


അഭിമുഖത്തിനെത്തിയ അവതാരക മാലി തോമസിനെ ഹാമു വലിച്ചടുപ്പിച്ചതിന് ശേഷം ബലമായി ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. താരത്തിന്റെ മോശം പെരുമാറ്റത്തിനെതിരെ അവതാരക പ്രതിഷേധിക്കുന്നതും തത്സമയം പ്രേക്ഷകര്‍ കണ്ടു. താരത്തിന്റെ മോശം പെരുമാറ്റം തത്സമല്ലായിരുന്നെങ്കില്‍ ഹാമുവിനെ ഞാന്‍ ഇടിക്കുമായിരുന്നു എന്ന് അവതാരക മാലി തോമസ് പിന്നീട് പ്രതികരിച്ചു.

ലോക 287ാം റാങ്ക് താരമായ ഹാമു ഫ്രഞ്ച് ഓപ്പണില്‍ നിന്ന് നേരത്തെ തന്നെ പുറത്തായിരുന്നു. മോശം പെരുമാറ്റത്തെ തുടര്‍ന്ന് താരത്തിന്റെ അക്രഡിറ്റേഷന്‍ റോളംഗ് ഗാരോ റദ്ദാക്കി. വിലക്ക് ഒഴിവാക്കിയാല്‍ മാത്രമേ ഹാമുവിന് തുടര്‍ന്നും ഫ്രഞ്ച് ഓപ്പണില്‍ കളിക്കാന്‍ കഴിയുകയുള്ളു.

Advertisement