എഡിറ്റര്‍
എഡിറ്റര്‍
ഫ്രഞ്ച് ഓപ്പണ്‍: ഫെഡറര്‍ ക്വാര്‍ട്ടറില്‍
എഡിറ്റര്‍
Monday 3rd June 2013 1:06pm

federer0

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ ലോക രണ്ടാം നമ്പര്‍ താരം സ്വിറ്റ്‌സര്‍ലന്റിന്റെ റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. സ്‌കോര്‍ 6-1, 4-6, 2-6, 6-2, 6-3.

അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഫെഡറര്‍ വിജയം സ്വന്തമാക്കിയത്.  15-ാം സീഡ് ഫ്രാന്‍സിന്റെ ഗില്ലസ് സൈമണിനെയാണ് ഫെഡറര്‍ തോല്‍പ്പിച്ചത്.

Ads By Google

ആദ്യ സെറ്റ് നേടിയ ഫെഡറര്‍ രണ്ടും മൂന്നും സെറ്റ് നഷ്ടപ്പെടുത്തി. എന്നാല്‍ നാല്, അഞ്ച് സെറ്റുകളില്‍ ശക്തമായി തിരിച്ചടിച്ച ഫെഡറര്‍ മത്സരം സ്വന്തമാക്കു കയായിരുന്നു.

വനിതാ വിഭാഗത്തില്‍ സെറീന വില്യംസ്, സ്വെറ്റ്‌ലേന കുസ്‌നറ്റ്‌സോവ എന്നിവരും ക്വാര്‍ട്ടറില്‍ സ്ഥാനം നേടി.

Advertisement