ബാംഗ്ലൂര്‍ : ബാംഗ്ലൂരിലെ ഫ്രഞ്ച് സ്ഥാനപതിക്കെതിരെ ലൈംഗികാരോപണവുമായി ഭാര്യ രംഗത്ത്. ബാംഗ്ലൂരിലെ ഫ്രഞ്ച് സ്ഥാനപതി പാസ്‌കല്‍ മസൂരിയറാണ് പ്രതി. തന്റെ മൂന്നര വയസ്സുള്ള മകളെ പീഡിപ്പിച്ചെന്നാണ് ഭാര്യ സുജ ജോണ്‍ മസൂരിയര്‍ പരാതി നല്‍കിയിരിക്കുന്നത്.

സുജ വീട്ടില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. വീട്ടില്‍ തിരിച്ചെത്തിയ സുജയെ ജോലിക്കാരിയാണ് വിവരം അറിയിച്ചത്.

Subscribe Us:

മസൂരിയര്‍ മൂന്നര വയസ്സുള്ള തന്റെ മകളോടൊപ്പം മൂന്ന് മണിക്കൂറിലധികം സമയം കിടപ്പുമുറിയില്‍ ചിലവിട്ടെന്നും ഈ സമയത്തെല്ലാം  കുഞ്ഞ് കരയുന്നുണ്ടായിരുന്നെന്നും വേലക്കാരി പറഞ്ഞതിനെ തുടര്‍ന്ന് സുജ മകളെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുഞ്ഞ് പീഢിപ്പിക്കപ്പെട്ടതായി മനസ്സിലായത്. തുടര്‍ന്ന് സുജ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ മുഖേനയാണ് സുജ പോലീസിനെ സമീപിച്ചത്.

സംഭവത്തെ കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. ഇതിനായി മെഡിക്കല്‍ റിപ്പോര്‍ട്ടും ദൃക്‌സാക്ഷി വിവരണവുമെല്ലാം പോലീസ് ശേഖരിച്ചു.