Administrator
Administrator
ഫ്രീഡം പരേഡ് നിരോധിച്ചത് ഹൈക്കോടതി ശരിവെച്ചു
Administrator
Saturday 13th August 2011 9:27am

high-courtകൊച്ചി: സ്വാതന്ത്ര്യദിനത്തിന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്തെ നാലു കേന്ദ്രങ്ങളില്‍ നടത്താനിരുന്ന ഫ്രീഡം പരേഡ് നിരോധിച്ച ജില്ലാ കലക്ടര്‍മാരുടെ നടപടി ഹൈകോടതി ശരിവെച്ചു.

താമരശേരി, മഞ്ചേരി, ചാവക്കാട്, പുനലൂര്‍ എന്നിവിടങ്ങളില്‍ നടത്താനിരുന്ന ഫ്രീഡം പരേഡ് നിരോധിച്ചതിനെതിരെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് നല്‍കിയ ഹരജിയാണ് ജസ്റ്റിസ് ആന്റണി ഡൊമിനിക് തള്ളിയത്.

ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന ജില്ലാ പൊലീസ് മേധാവികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കലക്ടര്‍മാര്‍ ഫ്രീഡം പരേഡ് നിരോധിച്ചതെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. കൊലപാതകം, കൈവെട്ട് തുടങ്ങിയ അക്രമങ്ങള്‍ നടത്തിയ സംഘടന സ്വാതന്ത്ര്യ ദിനത്തില്‍ റാലി നടത്തുന്നത് ക്രമസമാധാനം തകര്‍ക്കുമെന്ന് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി.

കലക്ടര്‍മാരുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും രാജ്യസ്‌നേഹം വളര്‍ത്തുന്നതിന്റെ ഭാഗമായി നടത്തുന്ന റാലിയില്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നുമുള്ള ഹരജിക്കാരന്റെ വാദം കോടതി തള്ളി. പുനലൂരിലെ റാലി നിരോധിച്ചത് ചട്ടപ്രകാരമല്ലെന്ന വാദവും കോടതി അംഗീകരിച്ചില്ല.

Advertisement