കോഴിക്കോട്: ഫ്രീഡം പരേഡ് നിരോധിച്ച എറണാകുളം എ ഡി എമ്മിന്റെ ഉത്തരവിനെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് പോപ്പുലര്‍ ഫ്രണ്ട് വ്യക്തമാക്കി. സ്വാതന്ത്ര്യദിന ആഘോഷങ്ങളില്‍ നിന്ന് ഒരു സമുദായത്തെ മാറ്റിനിര്‍ത്തുന്നത് ന്യായീകരണമില്ലാത്ത് പ്രവൃത്തിയാണെന്നും പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരം പറഞ്ഞു.

ഒരു സമുദായത്തില്‍ നിന്ന് രാജ്യസ്‌നേഹം ഇല്ലാതാക്കാനേ ഇത്തരം നടപടികള്‍ ഉപകരിക്കു. തമിഴ്‌നാട്ടിലും ഇത്തരത്തിലുള്ള അനുഭവം നേരിട്ടപ്പോള്‍ കോടതി പരേഡിന് അനുമതി നല്‍കിയിരുന്നു. നിയമം ലംഘിച്ചുള്ള ഒരുനടപടിക്കും തങ്ങള്‍ മുതിരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.