എഡിറ്റര്‍
എഡിറ്റര്‍
ഫ്രീഡം പരേഡിന് അനുമതിനല്‍കാത്ത സര്‍ക്കാര്‍ നടപടി കോടതി ശരിവെച്ചു
എഡിറ്റര്‍
Thursday 2nd August 2012 12:12pm

കൊച്ചി: കൊല്ലത്തും കോഴിക്കോടും പോപ്പുലര്‍ ഫ്രണ്ടിന് ഫ്രീഡം പരേഡ് നടത്താന്‍  അനുമതി നിഷേധിച്ചുകൊണ്ടുള്ള കേരള സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി ശരിവെച്ചു. മലപ്പുറത്തും, കോട്ടയത്തും  പരേഡ് നടത്താനുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ അപേക്ഷ നേരത്തെ തന്നെ സര്‍ക്കാര്‍ തള്ളിയിരുന്നു.

Ads By Google

മതസൗഹാര്‍ദത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡെന്നാണ് സര്‍ക്കാര്‍ വാദിച്ചിരുന്നത്. ഇതിനെ ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതി ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്.

നാല് ജില്ലകളില്‍ ഫ്രീഡം പരേഡ് നടത്തുന്നതിനുള്ള അനുമതിക്കാണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചത്. മലപ്പുറം, കോട്ടയം എന്നീ ജില്ലകളില്‍ പരേഡ് നടത്തുന്നതിനുള്ള അനുമതി സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. ഈ നടപടിയെ ഹൈക്കോടതി നേരത്തെ ശരിവെച്ചിരുന്നു. കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളില്‍ പരേഡ്‌ നടത്തുന്നതിനുള്ള അപേക്ഷ ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഈ ജില്ലകളില്‍ പരേഡ് നടത്താനുള്ള അപേക്ഷ നല്‍കിയിരുന്നു. ഈ അനുമതിയാണ് സര്‍ക്കാര്‍ നിഷേധിച്ചത്.

ഇതിനെതിരെ നല്‍കിയ ഹരജിയിലാണ് ഇന്ന് ഹൈക്കോടതി വിധിയുണ്ടായത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇന്റലിജന്‍സ് എ.ഡി.ജി.പി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. നിരോധിത സംഘടനയായ സിമിയുടെ മുന്‍ നേതാക്കളാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ  തലപ്പത്തുള്ളതെന്നായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. 27 കൊലപാതക കേസുകള്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Advertisement