എഡിറ്റര്‍
എഡിറ്റര്‍
റിപ്പബ്ലിക്കിനെ വീണ്ടെടുക്കാന്‍ റിപ്പബ്ലിക് ദിനത്തിലെ പ്രകടനം
എഡിറ്റര്‍
Sunday 27th January 2013 12:00am

ന്യൂദല്‍ഹി:  സര്‍ക്കാറിന്റെ ജനവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് റിപ്പബ്ലിക്ക് ദിനത്തില്‍ അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും നേതൃത്വത്തിലുള്ള പ്രതിഷേധ പ്രകടനം. മന്തി ഹൗസ് മുതല്‍ ജന്തര്‍ മന്തിര്‍ വരയെയായിരുന്നു പ്രകടനം നടന്നത്.

Ads By Google

ദല്‍ഹി സര്‍വകലാശാല, ജെ.എന്‍.യു, ജാമിയ എന്നീ സര്‍വകലാശാലകളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് പ്രകടനം നടത്തിയത്. ‘ഭയം കൂടാതെയുള്ള സ്വാതന്ത്ര്യം’, ‘റിപ്പബ്ലിക് വീണ്ടെടുക്കുക’എന്നീ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രകടനം നടന്നത്.

സൈനികരുടെ ക്രൂരമായ ബലാത്സംഗത്തിനിരയായ മനോരമ ദേവി, സോണി സോറി, തനിമ ഗനി, ബന്‍വാരി ദേവി, മീന സാല്‍ക്‌സോ, ലക്ഷ്മി ഓറങ്ക്, ബല്‍കീസ് ബാനു, പ്രിയങ്ക ബോട്മാങ്ക് എന്നിവര്‍ക്ക് പ്രതിഷേധക്കാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ജന്ദര്‍ മന്ദിറിലേക്ക് മാര്‍ച്ച് നടത്തിയ പ്രകടനക്കാരെമുന്‍ ജെ.എന്‍.യു.എസ്.യു പ്രസിഡന്റും ഐസ നേതാവുമായ സുചേദ ഡേ അഭിസംബോധന ചെയ്തു. ഓള്‍ ഇന്ത്യ പ്രഗ്രസീവ് വുമണ്‍ അസോസിയേഷന്‍ സെക്രട്ടറി കവിത കൃഷ്ണനും സംസാരിച്ചു.

തങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ നടത്തിയ സമരത്തിന്റെ തെളിവാണ് വര്‍മ കമ്മീഷന്‍ റിപ്പോര്‍ട്ടെന്നും സ്വാതന്ത്ര്യത്തിനായി വീണ്ടും ഇത്തരത്തിലുള്ള സമരങ്ങള്‍ നടത്തുമെന്നും കവിത കൃഷ്ണന്‍ പറഞ്ഞു.

Advertisement