കോട്ടയം: പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിക്കുന്ന ഫ്രീഡം പരേഡിന് കോട്ടയത്തും നിരോധനം. ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന എ ഡി എമ്മാണ് ഫ്രീഡം പരേഡ് നിരോധിച്ചത്. എറണാകുളത്ത നടത്താന്‍ നിശ്ച്ചയിച്ചിരുന്ന ഫ്രീഡം പരേഡിനും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

അതിനിടെ ഫ്രീഡം പരേഡ് നിരോധിച്ചതിനെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ പോപ്പുലര്‍ ഫ്രണ്ട് തീരുമാനിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിന ആഘോഷങ്ങളില്‍ നിന്നും ഒരുസമുദായത്തെ മാത്രം മാറ്റിനിര്‍ത്തുന്നത് ന്യായീകരിക്കാനാവില്ലെന്നും പോപ്പുലര്‍ ഫ്രണ്ട് വ്യക്തമാക്കി.