എഡിറ്റര്‍
എഡിറ്റര്‍
ബാലഗംഗാധര തിലകിന്റെ കൊച്ചുമകനെതിരേ ലൈംഗികപീഡനത്തിന് കേസ്
എഡിറ്റര്‍
Tuesday 18th July 2017 12:30pm

മുംബൈ: സ്വാതന്ത്ര്യ സമര നേതാവ് ബാലഗംഗാധര തിലകിന്റെ കൊച്ചുമകനെതിരേ ലൈംഗിക പീഡനത്തി്‌ന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോണ്‍ഗ്രസ് നേതാവുകൂടിയായ രോഹിത് തിലകിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

രോഹിതിന്റെ സുഹൃത്ത് കൂടിയായ യുവതിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രണയത്തിലായ തന്നെ വിവാഹ വാഗ്ദാനം നല്‍കിയ ശേഷം പീഡിപ്പിച്ചുവെന്നാണ് കേസ്. തന്നെ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചതായും ആരോപണമുണ്ട്.


Dont Miss നമ്മുടെ പശുക്കളെ ചെര്‍ണോബിലിലേക്കും ഫുക്കുഷിമയിലേക്കും അയച്ചുകൂടേ?’ ; പശുക്കളുടെ കൊമ്പുകള്‍ക്ക് റേഡിയോ ആക്ടീവ് കിരണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്ന വാദത്തെ പരിഹസിച്ച് തരൂര്‍


ബലാത്സംഗം, പ്രകൃതിവിരുദ്ധപീഡനം, പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബാലഗംഗാധര തിലകിന്റെ കൊച്ചുമകനും കോണ്‍ഗ്രസ് എം.പിയുമായിരുന്ന ജയന്ത്റാവു തിലകിന്റെ കൊച്ചുമകനാണ് രോഹിത്.

2014 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രോഹിത് തിലക് പുനെയിലെ കസ്ബ പെത്ത് മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും ബി.ജെ.പിയുടെ ഗിരീഷ് ബാപത്തിനോട് പരാജയപ്പെടുകയായിരുന്നു.

Advertisement