എഡിറ്റര്‍
എഡിറ്റര്‍
ബാംഗ്ലൂരില്‍ സൗജന്യ വൈഫൈ
എഡിറ്റര്‍
Saturday 25th January 2014 5:44pm

wifi

ബാംഗ്ലൂര്‍: ബാംഗ്ലൂരിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഇനി സൗജന്യ വൈഫൈ സംവിധാനം. കര്‍ണാടക സര്‍ക്കാറാണ് ബാംഗ്ലൂര്‍ നിവാസികള്‍ക്കായി പുതിയ സേവനം ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയിലാദ്യമായാണ് ഒരു നഗരത്തില്‍ സൗജന്യ വൈഫൈ ഏര്‍പ്പെടുത്തുന്നത്. ബാംഗ്ലൂരിനെ സ്മാര്‍ട് സിറ്റി ആക്കുന്നതിന്റെ ആദ്യ പടിയായിട്ടാണ് ഈ സേവനം.

D-VoiS ബ്രോഡ്ബാന്റ് ലിമിറ്റഡാണ് വൈഫൈ സൗകര്യം ഏര്‍പ്പെടുത്തുന്നത്. സംസ്ഥാന ഐ.ടി ഡിപ്പാര്‍ട്‌മെന്റും ഐ.സി.ടി(ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍ ടെക്‌നോളജീസ്)യും ചേര്‍ന്നാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

ബാംഗ്ലൂരിലെ കൂടുതല്‍ സ്ഥലങ്ങളില്‍ സേവനം വൈകാതെ ലഭിക്കുമെന്നാണ് അറിയുന്നത്. വൈഫൈ സൗകര്യം ലഭിക്കണമെങ്കില്‍ ആദ്യം ഇതിനായി രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് പ്രസ്തുത നമ്പറിലേക്ക് വൈഫൈ പാസ്‌വേര്‍ഡ് ലഭിക്കും.

Advertisement